ന്യൂഡൽഹി: കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയ്‌ക്ക് ജന്മദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്കായി നിസ്വാർത്ഥ സേവനമാണ് കിഷൻ റെഡ്ഡി കാഴ്ച വയ്‌ക്കുന്നതെന്നും പ്രധാനമന്ത്രി കുറിച്ചു. രാജ്യത്തോടുള്ള അർപ്പണ മനോഭാവം നിലനിർത്താൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും പ്രധാനമന്ത്രി എക്‌സിൽ ആശംസിച്ചു.
” കിഷൻ റെഡ്ഡിയ്‌ക്ക് ജന്മദിനാശംസകൾ. താഴെത്തട്ടിൽ നിന്ന് ജനങ്ങൾക്കായി നിസ്വാർത്ഥ സേവനം കാഴ്ചവച്ച് വിജയിച്ച് വന്ന മനുഷ്യനാണ് കിഷൻ റെഡ്ഡി. ജനങ്ങൾ അദ്ദേഹത്തെ ആദ്യം നിയമസഭാംഗമാക്കി, പിന്നീട് എംപിയും മന്ത്രിയുമാക്കിയിരിക്കുന്നു. രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നതിൽ അദ്ദേഹത്തിന്റെ ത്യാഗം പ്രശംസനീയവും മാതൃകാപരവുമാണ്. അദ്ദേഹത്തിന്റെ ദീർഘായുസിനായും ആരോഗ്യത്തിനായും പ്രാർത്ഥിക്കുന്നു.”- പ്രധാനമന്ത്രി കുറിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കിഷൻ റെഡ്ഡി ഓഫീസിലെത്തി ചുമതലയേറ്റത്. കൽക്കരി, ഖനി വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. സെക്കന്തരാബാദ് മണ്ഡലത്തിൽ നിന്ന് 4,73,012 വോട്ടുകൾക്കാണ് കിഷൻ റെഡ്ഡി വിജയിച്ചത്.















