തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി കന്നട നടന്മാരായ രക്ഷിത് ഷെട്ടിയും രാജ് ബി ഷെട്ടിയും. സിനിമാ തിരക്കുകൾ മാറ്റിവച്ച് ദർശനത്തിനെത്തിയ ഇരുവരും ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും പങ്കെടുത്തു. ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ ഇരുവരും സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്. ഉഡുപ്പി വാദിരാജ മഠത്തിലെ സ്വാമിമാരും ബൈന്ദൂർ എംഎൽഎ ഗുരുരാജ് ഗന്തിഹോളെയും ഇവരോടൊപ്പം ദർശനത്തിനെത്തിയിരുന്നു.
View this post on Instagram
ഇന്ത്യൻ സിനമാ ലോകത്ത് കന്നഡ സിനിമയുടെ മുഖമാണ് രക്ഷിത് ഷെട്ടിയും രാജ് ബി ഷെട്ടിയും ഋഷഭ് ഷെട്ടിയും. മൂവരുടെയും ചിത്രങ്ങൾ ഭാഷാഭേദമന്യേ സ്വീകരിക്കപ്പെടാറുണ്ട്. മമ്മൂട്ടി നായകനായെത്തിയ ടർബോയിലൂടെ രാജ് ബി ഷെട്ടി മലയാള സിനിമയിലും ശ്രദ്ധ നേടിയിരുന്നു.
‘777 ചാർളി’ എന്ന ചിത്രത്തിലൂടെയാണ് രക്ഷിത് ഷെട്ടി മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. മലയാളിയായ കിരൺ രാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. കന്നഡ ചിത്രമായി ഒരുക്കിയ സിനിമ മലയാളത്തിലടക്കം ഹിറ്റായിരുന്നു. മികച്ച കന്നഡ സിനിമയ്‌ക്കുള്ള ദേശീയ പുരസ്കാരവും സിനിമ നേടി. 20 കോടി മുതല്‍ മുടക്കിൽ നിർമിച്ച ചിത്രം ബോക്സ്ഓഫിസിൽ നിന്നും 100 കോടിയാണ് വാരിയത്. 2022 ജൂൺ പത്തിനായിരുന്നു സിനിമയുടെ റിലീസ്.















