ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റായി വീണ്ടും റമഫോസ

Published by
Janam Web Desk

കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ പ്രെസിഡന്റായി സിറിൽ റമഫോസ തുടർച്ചയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണാഫ്രിയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക്ക് അലയൻസുമായി (ഡി.എ ) അവസാന നിമിഷം സഖ്യം ചേർന്നാണ് റമഫോസ പ്രസിഡന്റ് സ്‌ഥാനം നിലനിർത്തിയത്.

കഴിഞ്ഞ മേയ് 29 ന് നടന്ന തെരഞ്ഞെടുപ്പിൽ സിറിൽ റമഫോസയുടെ പാർട്ടിയായ അമേരിക്കൻ നാഷണൽ കോൺഗ്രസിന് ( എ.എൻ.സി )ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. 30 വർഷത്തിനിടെ ഇതാദ്യമായാണ് എ.എൻ.സി ക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ട് എ.എൻ.സി ക്ക് ലഭിച്ചപ്പോൾ പ്രധാന പ്രതിപക്ഷ പാർട്ടിയായ ജോൺ സ്റ്റീൻഹുയിസന്റെ ഡി.എ ക്ക് 21 ശതമാനം വോട്ട് ലഭിച്ചു. ഇതോടെ സഖ്യ സർക്കാരിന് നീക്കം ആരംഭിക്കുകയായിരുന്നു.

വെള്ളിയാഴ്‌ച്ച നടന്ന പാർലമെന്റ് സമ്മേളനത്തിൽ ഡി.എ നേതാവ് സ്റ്റീൻ ഹ്യൂയ്സൺ സഖ്യ കരാറിൽ ഒപ്പുവയ്‌ക്കുകയായിരുന്നു. മറ്റു ചെറു പാർട്ടികളും സഖ്യത്തെ പിന്തുണച്ചതോടെ 71 കാരനായ റമഫോസയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു.

Share
Leave a Comment