കർണാടകയിൽ ഇന്ധന വില കൂട്ടി സിദ്ധരാമയ്യ സർക്കാർ. വിൽപ്പന നികുതതിയാണ് വർദ്ധിപ്പിച്ചത്. പെട്രോളിന് 29.84 ആക്കിയപ്പോൾ ഡീസലിന് 18.44 ആയും ഉയർത്തി. വോട്ടെണ്ണൽ കഴിഞ്ഞ 11 ദിവസത്തിന് ശേഷമാണ് ഇന്ധന വില കൂട്ടുന്നത്.
ഇതോടെ പെട്രോളിന് ലിറ്ററിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയും വർദ്ധിക്കും. കർണാടകയിലെ പെട്രോൾ വില 99.84 ൽ നിന്ന് 102.84 ആയി ഉയരും. ഡീസൽ ലിറ്ററിന് 85.93 ആയിരുന്നത് 88.95 ആയി ഉയരും.
കൂടുതൽ വരുമാനം ലക്ഷ്യമിട്ടാണ് ധനവകുപ്പ് വിൽപ്പന നികുതി വർദ്ധിപ്പിച്ചത്. ബിജെപി ഇന്ധന വില വർദ്ധനവിനെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്.