ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് നിലത്തിറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്ന് ഗ്വാളിയാറിൽ സ്ഥിതിചെയ്യുന്ന എയർ ഫോഴ്സ് സ്റ്റേഷനിലാണ് വിമാനം ഇറക്കിയത്.
വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ എയർ ഫോഴ്സ് സ്റ്റേഷനിൽ കുടുങ്ങി. പകരം നൽകേണ്ട യാത്രാ സംവിധാനത്തെ കുറിച്ച് എയർഇന്ത്യ എക്സ്പ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യാത്രക്കാരിൽ നിരവധി മലയാളികളും ഉണ്ടെന്നാണ് വിവരം.
ഡൽഹിയിൽ നിന്ന് ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വിമാനമാണ് ഇതുവരെ പുറപ്പെടാത്തത്.