എസ്‌ഐയെ വാഹന പരിശോധനയ്‌ക്കിടെ ഇടിച്ചുവീഴ്‌ത്തി; വാഹനയുടമ കസ്റ്റഡിയിൽ

Published by
Janam Web Desk

പാലക്കാട്: തൃത്താലയിൽ വാഹന പരിശോധനയ്‌ക്കിടെ എസ്‌ഐയെ ഇടിച്ചുവീഴ്‌ത്തി. തൃത്താല എസ്‌ഐ ശശിയെയാണ് വാഹനമിടിച്ച് വീഴ്‌ത്തിയത്. സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തു. സംഭവസമയത്ത് ഇയാളുടെ മകൻ അലനാണ് വാഹനമോടിച്ചിരുന്നത്. പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ദൂരുഹ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന കാർ പൊലീസിനെ കണ്ട ഉടനെ മുന്നോട്ടെടുത്തു. ഈ സമയത്താണ് എസ്‌ഐയെ ഇടിച്ചുവീഴ്‌ത്തിയത്. 19 കാരനെതിരെ നേരത്തെയും പല പരാതികളും ഉയർന്നിട്ടുണ്ടെന്നാണ് വിവരം. ഇയാൾക്കൊപ്പം മറ്റ് മൂന്നുപേർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു. പരിക്കേറ്റ എസ്‌ഐ മലങ്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Share
Leave a Comment