ഷിംല: കാണാതായ അമേരിക്കൻ പാരാഗ്ലൈഡർക്കായുള്ള തിരച്ചിൽ നാല് ദിവസങ്ങൾക്കിപ്പുറവും പുരോഗമിക്കുന്നു. ഇന്തോ-ടിബറ്റൻ ബോർഡർപൊലീസിന്റെ (ITBP) പർവ്വതാരോഹക സംഘമാണ് തിരച്ചിൽ നടത്തുന്നത്. ഹിമാചൽ പ്രദേശിലെ സ്പിതി ജില്ലയിലെ കാസയ്‌ക്ക് സമീപമാണ് അമേരിക്കൻ പൗരനെ കാണാതായത്.
ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഐടിബിപി അറിയിച്ചു. പാരാഗ്ലൈഡറെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഐടിബിപി ഉദ്യോഗസ്ഥർ ദുർഘടമായ മല കയറുന്നതിന്റെ ദൃശ്യങ്ങൾ ഐടിബിപി എക്സിൽ പങ്കുവച്ചിട്ടുണ്ട്. കൂറ്റൻ കല്ലുകൾ നിറഞ്ഞ, കുത്തനെയുള്ള മലനിരകളിലൂടെയാണ് സംഘം സഞ്ചരിക്കുന്നത്. കുത്തനെയുളള പാറക്കൂട്ടങ്ങളിൽ ഏറെ പണിപ്പെട്ട് കയറിപ്പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് എക്‌സിൽ പങ്കുവെച്ചത്. സ്വന്തം ജീവൻ പോലും നോക്കാതെ അപകടത്തിൽപെട്ട മറ്റൊരു ജീവൻ രക്ഷിക്കാനുളള ഉദ്യോഗസ്ഥരുടെ ആത്മസമർപ്പണം സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയായിക്കഴിഞ്ഞു. ഐടിബിപി ഉദ്യോഗസ്ഥരുടെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
#ITBP mountaineers are conducting rescue operations near Kaza in Lahoul & Spiti Distt (HP) for an American paraglider missing for 4 days. There are concerns he might have met with an accident. Efforts to locate him are ongoing. #RescueMission
#HIMVEERS pic.twitter.com/22S1ZGAmM7— ITBP (@ITBP_official) June 16, 2024
നേരത്തെ ഫെബ്രുവരിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കുളുവിലെ ദോഭി ഗ്രാമത്തലുണ്ടായ പാരഗ്ലൈഡിംഗ് അപകടത്തിൽ ഹൈദരബാദ് സ്വദേശിനിക്ക് ജീവൻ നഷ്ടമായിരുന്നു. സുരക്ഷാ ഉറപ്പാക്കുന്നതിലെ അനാസ്ഥയാണ് യുവതിയുടെ മറണത്തിന് ഇടയാക്കിയതെന്ന് ടൂറിസം ഓഫീസർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.