രാജ്യം കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭകളിൽ ഒരാളാണ് മലയാളികളുടെ സ്വന്തം തിലകൻ. മലയാള സിനിമയുടെ നടന തിലകം ആയിരുന്നു അദ്ദേഹം. 1979-ൽ കെ.ജി.ജോർജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് അദ്ദേഹം കടന്നുവരുന്നത്. അതിന് മുൻപ് നാടകരംഗത്ത് തിളങ്ങിനിന്ന അഭിനേതാവ് കൂടിയായിരുന്നു തിലകൻ. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ടാവും. എന്നാൽ അധികം ആരും കണ്ടിട്ടില്ലാത്ത ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
1960- കളിലെടുത്ത ഒരു ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കാശ്മീരിൽ വച്ച് എടുത്ത ഈ ഫോട്ടോയിൽ ഹോളിവുഡ് സിനിമയായ വോൾവറിനിലെ ഹുഗ് ജാക്ക്മാന്റെ ലുക്കിലാണ് തിലകനെ കാണാൻ കഴിയുന്നത്. 2006-ൽ പുറത്തിറങ്ങിയ എക്സ്മെൻ: ദ ലാസ്റ്റ് സ്റ്റാന്‍ഡ് എന്ന ചിത്രത്തിലാണ് വോൾവറീൻ എന്ന സൂപ്പർ ഹീറോ പ്രത്യക്ഷപ്പെടുന്നത്. അന്ന് ചിത്രത്തിലെ ഹുഗ് ജാക്മാന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും ഈ ലുക്കിന് ആരാധകർ ഏറെയാണ്.
എക്സ്മെൻ ലുക്കിലുള്ള തിലകന്റെ വിന്റേജ് ഫോട്ടോ ആരാധകരെ അമ്പരപ്പിക്കുകയാണ്. ‘1960 കളിൽ തന്നെ ഈ സീനൊക്കെ തിലകൻ ചേട്ടൻ വിട്ടു’ എന്നാണ് ആരാധകരുടെ പ്രതികരണം. എന്തായാലും വീണ്ടും ഒരു വിന്റേജ് ലുക്ക് മലയാളികളുടെ മനം കവരുകയാണ്. അക്കാലത്തും സ്റ്റൈലിഷ് ലുക്കിന് ഒരു കുറവും ഉണ്ടായിരുന്നില്ല എന്ന് തെളിയിക്കുകയാണ് തിലകന്റെ ഈ പഴയകാല ചിത്രം.
.