കോട്ടയം: ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. അയർക്കുന്നം നീറിക്കാട് സ്വദേശിയും കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയുമായ കെ. രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
വെള്ളിയാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ ശേഷം രാജേഷ് വീട്ടിലേക്ക് മടങ്ങിയിരുന്നുവെന്ന് മറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞും വീട്ടിൽ എത്താത്തതോടെയാണ് ബന്ധുക്കൾ പൊലീസിൽ വിവരം നൽകിയത്.
ജോലിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ രാജേഷിനെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.