ലണ്ടൻ: അന്താരാഷ്‌ട്ര യോഗാ ദിനത്തിന് മുന്നോടിയായി ലണ്ടനിലെ ട്രഫാൽഗർ സ്ക്വയറിൽ യോഗ സംഘടിപ്പിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ. വലിയ ജനപങ്കാളിത്തമാണ് പരിപാടിയിൽ ദൃശ്യമായത്. 700 ലധികം ആളുകൾ പങ്കെടുത്തതായി യു.കെയിലെ ഇന്ത്യൻ ഹൈ കമ്മീഷണർ വിക്രം ദുരൈസാമി പറഞ്ഞു.
നിരവധി യോഗാസ്‌കൂളുകളും പരിശീലനത്തിൽ പങ്കെടുത്തിരുന്നു. ഇവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. യോഗ എല്ലാവരെയും ഒരുമിപ്പിക്കുമെന്നും യോഗ എല്ലാവർക്കും വേണ്ടിയുളളതാണെന്നുമുളള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ശരിവെക്കുന്ന തരത്തിൽ വിവിധ വിഭാഗങ്ങളിലുളളവർ പരിപാടിയിൽ പങ്കെടുത്തുവെന്നും വിക്രം ദൊരൈസ്വാമി പറഞ്ഞു.
യോഗയിലൂടെയുള്ള രോഗശാന്തിയിലും വ്യക്തിഗത വളർച്ചയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ദൊരൈസാമി കൂട്ടിച്ചേർത്തു. 2015 മുതൽ എല്ലാവർഷവും ജൂൺ 21 ന് അന്താരാഷ്‌ട്ര യോഗാദിനമായി ആചരിക്കുന്നുണ്ട്. സ്ത്രീശാക്തീകരണമാണ് ഈ വർഷത്തെ യോഗാദിനത്തിന്റെ പ്രമേയം.