രാജസ്ഥാനിലെ കോട്ടയിൽ 17 കാരനായ iit-jee പരിശീലക വിദ്യാർത്ഥി ജീവനൊടുക്കി. ആയുഷ് ജയ്സ്വാൾ എന്ന കൗമാരക്കാരനാണ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയത്. ബിഹാറിലെ മോട്ടിഹരി സ്വദേശിയാണ് ആയുഷ്. സമ്രാട്ട് ചൗക്കിൽ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുകയായിരുന്നു. കോട്ടയിൽ ആറുമാസത്തിനിടെ നടന്ന 11-ാം ആത്മഹത്യയാണ്. രാജ്യത്തെ എൻട്രസ് പരീക്ഷകളുടെ പരിശീലക കേന്ദ്രമെന്നാണ് രാജസ്ഥാനിലെ കോട്ട അറിയപ്പെടുന്നത്.
ശനിയാഴ്ച വൈകിട്ട് സുഹൃത്തക്കളാണ് ആയുഷ് താമസിച്ചിരുന്ന വീട്ടുടമയോട് അവൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ലെന്ന വിവരം അറിയിക്കുന്നത്. അദ്ദേഹം വിവരം പൊലീസിനെ അറിയിച്ചു. അവരെത്തി പൂട്ട് തകർത്ത് മുറി തുറന്ന് നോക്കുമ്പോഴാണ് ആയുഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മത്സര പരീക്ഷകൾക്ക് തയാറെടുത്തിരുന്നു യുവാവിന്റെ ആത്മഹത്യയിൽ പാെലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെ ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മഹാവീർ നഗർ എസ്എച്ച്ഒ മഹേന്ദ്ര പറഞ്ഞു.