ടി20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ വീണ്ടും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങി പേസർ മാെഹമ്മദ് ആമീറും സ്പിന്നർ ഇമാദ് വസീമും. ക്രിക്കറ്റ് പാകിസ്താനാണ് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ടി20 ലോകകപ്പ് കളിക്കാനാണ് ഇരുവരും വിരമിക്കൽ പിൻവലിച്ച് വീണ്ടും പാകിസ്താൻ ടീമിലെത്തിയത്.
ഗ്രൂപ്പ് എയിലെ അവസാന മത്സരമായിരിക്കും ഇരുവരുടെയും അവസാന അന്താരാഷ്‌ട്ര മത്സരം. കാനഡയ്‌ക്കെതിരെയുള്ള മത്സരത്തിൽ ആമിറായിരുന്നു കളിയിലെ താരം. 2020ലാണ് ആമിർ പാകിസ്താൻ ക്രിക്കറ്റ് ബോർഡിലെ പുഴിക്കുത്തുകൾ വെളിപ്പെടുത്തി വിരമിൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു വസീമിന്റെ വിരമിക്കൽ പ്രഖ്യാപനം. പാകിസ്താൻ സൂപ്പർ ലീഗിന് പിന്നാലെയാണ് ഇരുവരും വിരമിക്കൽ പിൻവലിക്കാൻ തീരുമാനിച്ചത്.
ടി20 ലോകകപ്പിൽ വസീമിന് ബൗളിംഗിലും ബാറ്റിംഗിലും കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ താരത്തിന്റെ മെല്ലെ പോക്ക് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇന്ന് പാകിസ്താന് അയർലൻഡിനെതിരെ ഒരു മത്സരമുണ്ട്. മത്സര ശേഷം തീരുമാനം അറിയിക്കാമെന്നാണ് വസീം പറഞ്ഞത്. താനും ആമീറും ടി20 ലോകകപ്പ് കിരീടം ഉയർത്തനാണ് വിരമിക്കൽ പിൻവലിച്ചതെന്നും വസീം പറഞ്ഞു.പാകിസ്താൻ സൂപ്പർ 8 കാണാതെ പുറത്തായിരുന്നു.