ഫാദേഴ്സ് ഡോയിൽ അച്ഛനൊപ്പമുള്ള ഓർമകൾ പങ്കുവച്ച് ബോളിവുഡ് നടൻ സിദ്ധാർത്ഥ് മൽഹോത്ര. ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.. കുട്ടിക്കാലം മുതൽ നിങ്ങൾ എന്റെ ഹീറോ ആണെന്ന് സിദ്ധാർത്ഥ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
“കുട്ടിക്കാല മുതൽ ഇന്ന് വരെയും നിങ്ങൾ എന്റെ പ്രിയപ്പെട്ട ഹീറോയാണ്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കും. സ്റ്റൈൽ, ഫിറ്റ്നസ്, നർമബോധം എന്നിവയിലൊക്കെ എന്റെ കണ്ണിൽ നിങ്ങൾ മാത്രമാണ് മികച്ചതെന്നാണ് എനിക്ക് എന്നും തോന്നുന്നത്. നിങ്ങളുടെ ഏറ്റവും വലിയ ആരാധകനാണ് ഞാൻ”- സിദ്ധാർത്ഥ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഫാദേഴ്സ് ഡേയിൽ വിരാടിന് ആശംസകളറിയിച്ച് അനുഷ്ക ശർമയും സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. മക്കളായ വാമികയുടെയും അകായ് യുടെയും കാൽപാദങ്ങളുടെ ചിത്രമാണ് അനുഷ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ഒരാൾക്ക് എങ്ങനെയാണ് ഇത്ര മനോഹരമായിട്ട് എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുന്നത്. അമ്പരിപ്പിക്കുന്നുവെന്നും നിന്നെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അനുഷ്ക ശർമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.