ദിവ്യാംഗനായ യുവാവിനെയും ഭാര്യയെയും ആക്രമിച്ച് ബന്ധുക്കൾ; പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപണം

Published by
Janam Web Desk

കോഴിക്കോട്: മുക്കത്ത് ദിവ്യാംഗനായ യുവാവിനെയും ഭാര്യയെയും ബന്ധുക്കൾ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. ചേന്നമംഗലൂർ സ്വദേശി അഷ്‌റഫിനെയും ഭാര്യ ഷാക്കിറയെയുമാണ് ബന്ധുക്കൾ ആക്രമിച്ചത്. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഷ്‌റഫിന്റെ പിതാവിന്റെ സഹോദരനും ഇവരുടെ മക്കളും ചേർന്നാണ് യുവാവിനെയും ഭാര്യയെും ആക്രമിച്ചത്. സംഭവത്തിൽ മുക്കം പൊലീസിൽ പരാതിപ്പെട്ടെങ്കിലും കാര്യമായ നടപടികളൊന്നും പൊലീസ് സ്വീകരിച്ചില്ലെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു.

ഇതിന് മുമ്പും ബന്ധുക്കൾ, യുവാവിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും അഷ്‌റഫ് പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം നടന്നില്ലെന്നാണ് കുടുംബം പറയുന്നത്. അഷ്‌റഫിനെയും കുടുംബത്തെയും സഹായിച്ചതിന്റെ പേരിൽ യുവാവിന്റെ സുഹൃത്തുക്കളെയും അക്രമികൾ ഭീഷണിപ്പെടുത്തിയതായി കുടുംബം പറഞ്ഞു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും ആക്രമണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Share
Leave a Comment