കൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ വെന്തുമരിച്ചു. സ്ത്രീയാണ് മരിച്ചതെന്നാണ് സംശം. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. നിർമാണം പുരോഗമിക്കുന്ന ദേശീയ പാതയുടെ നടുക്കാണ് അപകടമുണ്ടായത്. ഇന്ന് രാത്രി ഏഴോടെ ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമായിരുന്നു സംഭവം.
കല്ലുവാതുക്കൽ സ്വദേശിയാണ് മരിച്ചതെന്ന് സൂചന. കാർ ഏറെ നേരം റോഡിൽ നിർത്തിയിട്ടിരുന്നതായി സൂചനയുണ്ട്. തീപടർന്ന കാർ പൂർണമായി കത്തി നശിച്ചു. കാറിൽ ആരൊക്കെയുണ്ടായിരുന്ന എന്ന കാര്യത്തിലും സംശയമുണ്ട്.