ചെന്നൈ: തമിഴ്നാട് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 20-ന് ചെന്നൈ നഗരത്തിൽ വിവിധ റെയിൽ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.
ചെന്നൈ-നാഗർകോവിൽ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുകയും ബേസിൻ ബ്രിഡ്ജ് റെയിൽവേ ജംഗ്ഷന് സമീപം വന്ദേ ഭാരത് ട്രെയിൻ സെറ്റുകളുടെ മെയിൻ്റനൻസ് ഡിപ്പോയുടെ തറക്കല്ലിടുകയും ചെയ്യും.
ആറൽവൈനോഴി-നാഗർകോവിൽ, മേലപ്പാളയം-തിരുനെൽവേലി പാത ഇരട്ടിപ്പിക്കൽ, നാഗർകോവിൽ ടൗൺ-നാഗർകോവിൽ ജംഗ്ഷൻ-കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ എന്നിവയുടെ ഉദ്ഘാടനവും മോദി നിർവഹിക്കും.
ചടങ്ങിൽ മധുരൈ-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫും വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നിർവഹിക്കും. മൂന്നാമതും അധികാരമേറ്റതിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ തമിഴ്നാട് സന്ദർശനമാണിത്.