തൃശൂർ: മകളെ കാണാനെത്തിയ യുവാവും ഭാര്യപിതാവും തമ്മിലടിച്ചു. തൃശൂർ ചേലക്കരയിലാണ് സംഭവം. ചേലക്കോട് സ്വദേശി സുലൈമാന് മർദ്ദനമേറ്റു.
ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു സുലൈമാൻ. പെരുന്നാൾ ദിനമായ ഇന്ന് മകൾക്ക് സമ്മാനവുമായി എത്തിയപ്പോഴായിരുന്നു ഇരുവീട്ടുകാരും തമ്മിലടിച്ചത്. സൂപ്പിപ്പടിയിലെ വീട്ടിലെത്തിയ സുലൈമാൻ വീട്ടുകാരുമായി തർക്കമുണ്ടായി. പിന്നീട് സുലൈമാൻ വീട്ടുകാരെയും, തിരിച്ചും മർദ്ദിക്കുകയായിരുന്നു.