തിംഫു: ഭൂട്ടാനിൽ പുതിയ ജലവൈദ്യുത നിലയം സ്ഥാപിക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ധാരണപത്രത്തിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിവും ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേയും ഒപ്പുവെച്ചു. ചുഖ പ്രവിശ്യയിലാണ് ഡ്രക് ഗ്രീൻ പവർ
കോർപ്പറേഷനു വേണ്ടി 570 മെഗാവാട്ട് ജലവൈദ്യുത നിലയം
അദാനി ഗ്രൂപ്പ് നിർമിക്കുന്നത്
ഭൂട്ടാവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഗൗതം അദാനി പറഞ്ഞു. ഭൂട്ടാനിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. കാർബൺ നെഗറ്റീവ് രാഷ്ട്രത്തിനായുള്ള ചുവടുവെപ്പിൽ ഹരിതോർജ്ജ സംരംഭങ്ങളിൽ സഹകരിക്കുന്നതിൽ സാധിച്ചതിൽ സന്തോഷമുണ്ട്. ഭൂട്ടാനിലെ മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു. .
ഭൂട്ടാൻ സന്ദർശനത്തിനിടയിൽ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കുമായും അദാനി കൂടിക്കാഴ്ച നടത്തി.