ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ വയനാട് സീറ്റൊഴിഞ്ഞ് റായ്ബറേലി നിലനിർത്തും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം. രാഹുൽ ഒഴിയുന്ന സീറ്റിൽ സഹോദരി പ്രിയങ്ക മത്സരിക്കും. വയനാട്ടിലെ ജനങ്ങൾക്ക് നന്ദിയെന്നും അവിടുത്തുകാരോട് വൈകാരികമായ ബന്ധമുണ്ടെന്നും രാഹുൽ. റായ്ബറേലി ഗാന്ധി കുടുംബത്തിന്റെ തട്ടകമെന്ന് ഖാർഗെ വ്യക്തമാക്കി. രാഹുലിന്റെ അന്നാന്നിദ്ധ്യം വയനാടിനെ അറിയിക്കാതെ ഒപ്പം നിൽക്കുമെന്ന് പ്രിയങ്ക പറഞ്ഞു.