ന്യൂഡൽഹി: പാകിസ്താനെക്കാൾ കൂടുതൽ ആണവായുധശേഖരം ഇന്ത്യയ്‌ക്കുണ്ടെന്ന് റിപ്പോർട്ട്. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചൈനയും തങ്ങളുടെ ആണവായുധശേഖരം ഉയർത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
2023 ജനുവരിയിൽ 410 ആയിരുന്നു ഇന്ത്യയുടെ ആണവായുധങ്ങൾ. ഇത് 2024 ജനുവരിയിൽ 500 ആയി ഉയർന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് പാകിസ്താനെക്കാൾ കൂടുതലാണ്. കഴിഞ്ഞ വർഷം ആണവായുധശേഖരം ഇന്ത്യ വികസിപ്പിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യ, പാകിസ്താൻ, ചൈന എന്നിവ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾ തങ്ങളുടെ ആണവായുധങ്ങൾ വർദ്ധിപ്പിക്കുന്നത് തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ഉത്തരകൊറിയ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ ആണവായുധശേഖരത്തെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.