കൊച്ചി: കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ താമസക്കാർക്ക് ഛർദ്ദിയും വയറിളക്കവും. 350 പേർ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചു.
കിണറുകൾ, മഴവെള്ളം, ബോർവെൽ, മുനിസിപ്പൽ ലൈൻ തുടങ്ങിയവ വഴിയാണ് ഫ്ലാറ്റിലേക്ക് വെള്ളമെത്തുന്നത്. ഇവയിൽ ഏത് സ്രോതസ്സിൽ നിന്നാണ് രോഗം പിടിപ്പെട്ടതെന്നാണ് കണ്ടെത്തേണ്ടത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും ഉണ്ടാകും. 15 ടവറുകളിലായി 1,268 ഫ്ലാറ്റിൽ 5,000-ത്തിലധികം പേരാണ് ഡിഎൽഎപഫ് ഫ്ലാറ്റിൽ കഴിയുന്നത്.















