തിരുവനന്തപുരം: ബ്രൗൺഷുഗറിന്റെ വൻശേഖരം പിടികൂടി. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വർക്കല റെയിൽവേ സ്റ്റേഷനിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ബ്രൗൺഷുഗർ പിടികൂടിയത്. അസം സ്വദേശികളായ മുഹമ്മദ് കിത്താബലി, ജഹാംഗീർ ആലം എന്നിവരാണ് അറസ്റ്റിലായത്.
പത്ത് ലക്ഷം രൂപ വിലമതിക്കുന്ന 10 ഗ്രാം ബ്രൗൺഷുഗറാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് ഇൻസ്പെക്ടർ സജീവ് പറഞ്ഞു. വിനോദസഞ്ചാര മേഖല കേന്ദ്രീകരിച്ചും അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടുമാണ് വർക്കലയിലേക്ക് ലഹരിമരുന്ന് എത്തിച്ചിരിക്കുന്നതെന്ന് എക്സൈസ് കണ്ടെത്തി.
ലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രദേശത്ത് പരിശോധന നടന്നത്.