ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ സംപ്രേഷണ പരിപാടിയായ മൻ കി ബാത്ത് ജൂൺ 30-ന് പുനരാരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘തെരഞ്ഞെടുപ്പ് ഇടവേളകൾക്ക ശേഷം മൻ കി ബാത്തിൽ പങ്കെടുക്കാൻ എത്തുന്നതിൽ വളരെ അധികം സന്തോഷമുണ്ട്. ഈ മാസത്തെ പരിപാടി ജൂൺ 30- ഞായറാഴ്ച നടക്കും. MyGov ഓപ്പൺ ഫോറം, NaMo ആപ്പ് എന്നിവയിൽ നിങ്ങളുടെ ആശയങ്ങൾ പങ്കിടുവാൻ ആവശ്യപ്പെടുകയാണ്. ഇല്ലെങ്കിൽ 1800 11 7800 എന്ന നമ്പറിൽ സന്ദേശങ്ങൾ അയക്കുക.’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഈ മാസം 28 വരെ മൻ കി ബാത്ത് പരിപാടിക്കായുള്ള ആശയങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് അയച്ചു കൊടുക്കാവുന്നതാണ്. നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് മൻ കി ബാത്ത് പുനരാരംഭിക്കുന്നത്. ഫെബ്രുവരി 25-നാണ് മൻ കി ബാത്ത് അവസാനമായി സംപ്രേഷണം ചെയ്തത്. ഇതിന് ശേഷം ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിർത്തിവെച്ചിരുന്നു. 2014 ഒക്ടോബർ 3-നാണ് മൻ കി ബാത്ത് പരിപാടി ആരംഭിച്ചത്.
Delighted to share that after a gap of some months due to the elections, #MannKiBaat is back! This month’s programme will take place on Sunday, 30th June. I call upon all of you to share your ideas and inputs for the same. Write on the MyGov Open Forum, NaMo App or record your…
— Narendra Modi (@narendramodi) June 18, 2024