ശക്തൻ തമ്പുരാന്റെ പ്രതിമ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകും ; പുനഃനിർമാണത്തിന് ആവശ്യം 50 ലക്ഷം

Published by
Janam Web Desk

തൃശൂർ: കെഎസ്ആർടിസി ബസിടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു. പ്രതിമ തിരുവനന്തപുരത്ത് എത്തിച്ച് അറ്റകുറ്റപണികൾ നടത്താനാണ് ശ്രമം. കേടുപാടുകൾ പരിഹരിക്കാൻ രണ്ട് മാസം വേണ്ടി വരുമെന്ന് ശില്പി അറിയിച്ചു.

രണ്ടാഴ്ച മുമ്പാണ് തൃശൂർ ന​ഗരത്തിലെ ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നത്. ശില്പി തന്നെ നേരിട്ടെത്തിയാണ് പ്രതിമ തിരുവനന്തപുരത്ത് എത്തിക്കാനുള്ള ശ്രമം നടത്തുന്നത്.

പ്രതിമ പുന:സ്ഥാപിക്കാൻ 10 ലക്ഷം രൂപ നൽകാമെന്ന് കെഎസ്ആർടിസിയും അറിയിച്ചിട്ടുണ്ട്. തൃശൂർ എംഎൽഎ ബാലചന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കും. അറ്റകുറ്റപ്പണികൾക്കായി 50 ലക്ഷം രൂപയോളം വരുമെന്നാണ് ശില്പി അറിയിച്ചത്. 13 വർഷം മുമ്പാണ് തൃശൂർ ന​ഗരത്തിൽ ശക്തൻ തമ്പുരാന്റെ പ്രതിമ സ്ഥാപിച്ചത്.

 

Share
Leave a Comment