പാരിസ് ഒളിമ്പിക്സിന്റെ മുന്നൊരുക്കമായി ഫിൻലാൻഡിലെ തുർക്കുവിൽ നടന്ന പാവോ നൂർമി ഗെയിംസിൽ സ്വർണം നേടി ഇന്ത്യയുടെ സുവർണ താരം നീരജ് ചോപ്ര. പരിക്കിനെ തുടർന്ന് ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ഇവൻ്റിൽ നീരജ് മത്സരിച്ചിരുന്നില്ല.
85.97 മീറ്റർ ദൂരം കണ്ടെത്തിയാണ് ഒളിമ്പ്യൻ പൊന്നണിഞ്ഞത്. 2022 ൽ പാവോ നൂർമി ഗെയിംസിലെ വെള്ളിയാണ് ഇത്തവണ സ്വർണമാക്കിയത്. മൂന്നാമത്തെ ശ്രമത്തിലാണ് നീരജിന് 85 മീറ്റർ കടക്കാനായത്.
84.19 മീറ്റർ താണ്ടിയ ഫിൻലാൻഡ് താരം ടോണി കെരാനെന് ആണ് വെള്ളി. 83.96 മീറ്റർ കണ്ടെത്തിയ ഒളിവർ ഹെലാൻഡറിനാണ് വെങ്കലം. പാരിസ് ഡയമണ്ട് ലീഗിലാകും ഇന്ത്യൻ താരം ഇനി മത്സരിക്കുക. ജൂലൈ ഏഴിനാണ് ഈ മത്സരം.
NEERAJ CHOPRA STRIKES GOLD!🤩🥇
With a phenomenal throw of 85.97m on his 3rd attempt, Neeraj Chopra secures the GOLD Medal 🥇 at the prestigious Paavo Nurmi Games 2024!
India shines brighter today thanks to your incredible feat! 🇮🇳#NeerajChopra
— Dr Khushboo 🇮🇳 (@khushbookadri) June 18, 2024