അഹമ്മദാബാദ് ; ഗ്രാമീണ സ്‌കൂളുകളിൽ ഇനി പ്രാർത്ഥനയ്‌ക്കിടെ ഗീതാ പാഠങ്ങളും പഠിപ്പിക്കാൻ തീരുമാനം . അഹമ്മദാബാദ് റൂറൽ ഏരിയയിലെ ഡിഇഒ ഓഫീസിനു കീഴിലുള്ള സ്‌കൂളുകളിലാണ് ഇനി പ്രാർത്ഥനാവേളയിൽ ഗീതാപാഠങ്ങൾ പഠിപ്പിക്കുക.
അഹമ്മദാബാദ് റൂറൽ ഏരിയയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത് . ഭഗവദ്ഗീതയിൽ നിന്നുള്ള 51 ശ്ലോകങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത് .
വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിലും ജീവിത വികസനത്തിലും ഉപയോഗിക്കാൻ ഗീതാ പാഠങ്ങൾ സഹായകമാകുമെന്നാണ് വിലയിരുത്തൽ . വർഷാവസാനം വിദ്യാർത്ഥികൾക്ക് ഇതുമായി ബന്ധപ്പെട്ട് പരീക്ഷയും നടത്തും . 11,000 മുതൽ 51,000 വരെ രൂപ സമ്മാനമായും നൽകും.















