'വായിച്ച് വളരുക; ചിന്തിച്ച് വിവേകം നേടുക'; മലയാളിയുടെ വായനയിൽ വിപ്ലവം സൃഷ്ടിച്ച പി.എൻ പണിക്കരുടെ സ്മരണയിൽ കേരളം; ഇന്ന് വായനാ ദിനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വായിച്ച് വളരുക; ചിന്തിച്ച് വിവേകം നേടുക’; മലയാളിയുടെ വായനയിൽ വിപ്ലവം സൃഷ്ടിച്ച പി.എൻ പണിക്കരുടെ സ്മരണയിൽ കേരളം; ഇന്ന് വായനാ ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 08:57 am IST
Facebook
Twitter
WhatsAppTelegram

ഇന്ന് വായനാ ദിനം. വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്‌ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ വായനാദിനവും. വായനാശീലം മറന്ന് ആധുനിക യുഗത്തിന്റെ മുഖഛായായ സ്മാർട്ട്‌ഫോണുകളിലേക്ക് ഒതുങ്ങിയ പുതു തലമുറയുടെ ഇടയിൽ വായനാ ദിനത്തിന്റെ പ്രധാന്യം ഏറെയാണ്.

വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയെയും കൈപിടിച്ചുയർത്തിയ മഹാനും കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്നുമായിരുന്ന പി.എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. ‘വായിച്ച് വളരുക; ചിന്തിച്ച് വിവേകം നേടുക’ എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് സമൂഹത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനം ചെയ്ത വ്യക്തിയാണ് പി എൻ പണിക്കർ.

1996 മുതലാണ് പി. എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ച് തുടങ്ങിയത്. ചെറുപ്പകാലം മുതൽക്കേ വായനയ്‌ക്കായി ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 17-ാം വയസിൽ സനാതനധർമ്മം എന്ന പേരിൽ ഒരു വായനശാല സ്ഥാപിച്ച് കൊണ്ടാണ് അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.

സാക്ഷരതയ്‌ക്കായി കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയ്‌ക്ക് രൂപം നൽകിയതും അദ്ദേഹമാണ്. കേരള പബ്ലിക് ലൈബ്രറി ആക്ട് നിലവിൽ വന്നതും പി.എൻ പണിക്കരുടെ പ്രവർത്തന ഫലമായാണ്. 32 വർഷക്കാലം ഗ്രന്ഥശാല സംഘത്തിന്റെയും സ്റ്റേറ്റ് റിഡേഴ്സ് സെന്ററിന്റെ ഓണറി എക്സിക്യൂട്ടൂവ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. നാട്ടു വെളിച്ചം, നമ്മുടെ പത്രം, കാൻഫെഡ് ന്യൂസ് എന്നിങ്ങനെ നിരവധി പത്രങ്ങളുടെ പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പുസ്തകങ്ങളിൽ നിന്നും കമ്പ്യൂട്ടർ സ്‌ക്രീനിലേക്കും മൊബൈൽ ഫോണുകളിലേക്കും വായനയുടെ ഘടന വ്യത്യാസപ്പെട്ടെങ്കിലും വായനാ ദിനത്തിന്റെ പ്രധാന്യം കുറയുന്നില്ല. പുതിയ അറിവുകൾ, പുതിയ ചിന്തകൾ, പുതിയ ആശയങ്ങൾ ഇതൊക്കെ ഉണ്ടാകണമെങ്കിൽ ഒരുപാട് പുസ്തകങ്ങൾ വായിക്കണം. പഠിക്കുന്ന പുസ്തകങ്ങൾ മാത്രമല്ല പത്രങ്ങളും ആനുകാലികങ്ങളും കഥകളും കവിതകളും നോവലുകളുമൊക്കെ വായിക്കണം. ജീവിതത്തിൽ ഉന്നത വിജയം നേടിയവരുടെ ആത്മകഥകൾ വായിക്കണം. അവരൊക്കെ എങ്ങനെയാണ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയതെന്ന് പഠിക്കണം.

ഫ്രാൻസിസ് ബേക്കണിന്റെ അഭിപ്രായത്തിൽ ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടതാണ്. ചിലത് വിഴുങ്ങേണ്ടതും. അപൂർവ്വം ചില പുസ്തകങ്ങൾ ചവച്ചരച്ച് ദഹിപ്പിക്കേണ്ടതാണ്. കുഞ്ഞുണ്ണി മാഷ് പുസ്തകത്തെ ‘പുത്തകം’ എന്നാണ് വിളിച്ചിരുന്നത്. പുത്തൻ കാര്യങ്ങൾ അകത്തുള്ളതാണ് പുത്തകം. ശരീരം പുഷ്ടിപ്പെടാൻ ആഹാരം ആവശ്യമുള്ളതുപോലെ മനസ്സിന്റെ ആരോഗ്യത്തിനു വായന അത്യന്താപേക്ഷിതമാണ്. തെളിഞ്ഞ വായനയിലൂടെ മാത്രമേ മനുഷ്യത്വവും മനുഷ്യസ്നേഹവും സഹവർത്തിത്വവും സഹാനുഭൂതിയും കരുണയുമൊക്കെ ഒരാളിൽ ജന്മമെടുക്കുകയുള്ളൂ. അതുകൊണ്ടാണ് ‘പുസ്തകം വായിച്ചു വളരാത്തവൻ വെറും മൃഗമാണ് ‘ എന്ന് ഷേക്സ്പിയർ പറഞ്ഞത്.

Tags: Reading DayPN Panicker
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies