സ്വകാര്യ ബസ്സുകൾക്ക് നികുതിയിൽ വൻ ഇളവ്; ഇലക്ട്രിക് വാഹനങ്ങൾക്കും ആശ്വാസം, ഗതാഗത മേഖലയ്ക്ക് ബജറ്റിൽ പ്രഖ്യാപനങ്ങൾ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വകാര്യ ബസ്സുകൾക്ക് നികുതിയിൽ വൻ ഇളവ്; ഇലക്ട്രിക് വാഹനങ്ങൾക്കും ആശ്വാസം, ഗതാഗത മേഖലയ്‌ക്ക് ബജറ്റിൽ പ്രഖ്യാപനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2026, 12:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ ഗതാഗത മേഖലയ്‌ക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്വകാര്യ ബസ് മേഖലയെയും ഇലക്ട്രിക് വാഹന ഉപഭോക്താക്കളെയും ലക്ഷ്യമിട്ട നികുതി ഇളവുകളാണ് പ്രധാന ആകർഷണം.

പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ സ്റ്റേജ് ക്യാരേജ് ബസുകളുടെ നിലവിലെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിച്ചു. ഇന്ധനവില വർധനയും പ്രവർത്തനച്ചെലവും മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയ്‌ക്ക് ഇത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

അന്തർസംസ്ഥാന സർവീസുകൾ പ്രോത്സാഹിപ്പിക്കാൻ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ നികുതിയും ഗണ്യമായി കുറച്ചു. സീറ്റ് ഒന്നിന് നിലവിലുണ്ടായിരുന്ന 2000 രൂപ 900 രൂപയായും, സ്ലീപ്പർ ബെർത്തിന് 3000 രൂപയായിരുന്ന നികുതി 1500 രൂപയായും കുറച്ചു. ഇതോടെ കേരളത്തിലേക്കുള്ള ടൂറിസ്റ്റ് ബസ് സർവീസുകൾ വർധിക്കുമെന്നാണ് പ്രതീക്ഷ.

ഭാരവാഹന മേഖലയിലും ഇളവുകൾ പ്രഖ്യാപിച്ചു. ട്രെയിലർ വാഹനങ്ങളുടെ രജിസ്ട്രേഷൻ വർധിപ്പിക്കുന്നതിനായി ത്രൈമാസ നികുതി സ്ലാബുകൾ ഏകീകരിച്ചു. 20 ടണ്ണിന് മുകളിലുള്ള ട്രെയിലറുകളുടെ അധിക നികുതി ഒഴിവാക്കി, 15 ടണ്ണിന് മുകളിലുള്ള വാഹനങ്ങളുടെ നികുതി നിരക്കിലേക്ക് ക്രമീകരിച്ചു.

പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഘടനയും പുതുക്കി.

10 ലക്ഷം രൂപ വരെ വിലയുള്ള EV-കളുടെ നികുതി 5%-ൽ നിന്ന് 3% ആയി. 15 മുതൽ 20 ലക്ഷം വരെ വിലയുള്ള EV-കളുടെ നികുതി 8%-ൽ നിന്ന് 5% ആയി കുറച്ചു

എന്നാൽ 40 ലക്ഷത്തിന് മുകളിലുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 10%-ൽ നിന്ന് 15% ആയി ഉയർത്തി. മറ്റ് നികുതി നിരക്കുകളിൽ മാറ്റമില്ല.

ഭിന്നശേഷിക്കാർക്ക് മോട്ടോർ വാഹന നികുതി ഇളവ് ലഭിക്കുന്ന വാഹനങ്ങളുടെ വിലപരിധി 7 ലക്ഷത്തിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി. ഇതിലൂടെ കൂടുതൽ പേർക്ക് നികുതി ഇളവിന്റെ ഗുണം ലഭിക്കും.

Tags: CM VD Satheeshan
Share
Tweet
SendShare

More News from this section

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies