ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരർ ഹർദീപ് സിംഗ് നിജ്ജാറിന്റെ ചരമവാർഷികത്തിൽ കാനഡിയൻ പാർലമെൻ്റ് മൗനം ആചരിച്ചതിന് പിന്നാലെ ഇന്ത്യയുടെ ചടുലനീക്കം.
1985-ൽ എയർ ഇന്ത്യ കനിഷ്‌ക വിമാനത്തിൽ ഖലിസ്ഥാൻ ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രഖ്യാപിച്ചു. സ്റ്റാൻലി പാർക്കിലെ എയർ ഇന്ത്യ മെമ്മോറിയലിൽ ജൂൺ 23 നാണ് അനുസ്മര ചടങ്ങ് നടക്കുക.
” സിവിൽ ഏവിയേഷന്റെ ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ ഭീകരാക്രമണമാണ് എയർ കനിഷ്കയിലേതെന്ന് കോൺസുലേറ്റ് എക്സ് സന്ദേശത്തിലൂടെ പറഞ്ഞു. ആക്രണത്തിൽ 86 കുട്ടികൾ ഉൾപ്പെടെ 329 നിരപരാധികൾക്കാണ് ജീവൻ നഷ്ടമായത്. ഇതിന്റെ 39ാം വാർഷികമാണ് 2024 ജൂൺ 23. അന്നേ ദിവസം സ്റ്റാൻലി പാർക്കിലെ സെപ്പർലി പ്ലേഗ്രൗണ്ട് ഏരിയയിലെ എയർ ഇന്ത്യ മെമ്മോറിയലിൽ തീവ്രവാദത്തിനെതിരായ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി പരിപാടി സംഘടിപ്പിക്കുന്നതായി കോൺസുലേറ്റ് സന്ദേശത്തിലൂടെ അറിയിച്ചു”. നിജ്ജാറിന്റെ സ്മരണയിൽ കനേഡിയൻ പാർലമെൻ്റ് മൗനം ആചരിക്കുന്നതിനിടെയാണ് ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ പോസ്റ്റ്.
A Memorial Service is scheduled at 1830 hrs on June 23, 2024 at the Air India Memorial at Stanley Park’s Ceperley Playground area. @cgivancouver encourages members of the Indian Diaspora to join the event in a show of solidarity against terrorism. (3/3) @HCI_Ottawa pic.twitter.com/oQrr7ggomA
— India in Vancouver (@cgivancouver) June 18, 2024
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്, പത്തുലക്ഷം രൂപ തലയ്‌ക്കു വിലയിട്ട ഭീകരനാണ് ഹർദീപ് സിങ് നിജ്ജാർ. സറെയിലെ ഗുരു നാനാക്ക് ഗുരുദ്വാരയ്‌ക്കു സമീപത്ത് വെച്ച് കഴിഞ്ഞ വർഷം ജൂൺ 23നാണ് നിജ്ജാർ കൊല്ലപ്പെട്ടത്. ഖലിസ്ഥാൻ ഭീകരരെ പിന്തുണയ്‌ക്കുന്ന കനേഡിയൻ ഭരണകൂടത്തിന്റെ നടപടിയിൽ ഇന്ത്യ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. ഇതോടെ നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചു. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു.
Canada’s Parliament marked the one-year anniversary of the killing of Khalistani terrorist Hardeep Singh Nijjar by holding a moment of silence in the House of Commons on Tuesday
(Video Source – Canadian Parliament Official Website) pic.twitter.com/SGkovpiWXc
— IANS (@ians_india) June 19, 2024















