മലപ്പുറം: ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. വള്ളിക്കുന്നം പഞ്ചായത്തിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 278 ആയി. മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തിലും രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ട്. മുന്നിയൂർ 80, തേഞ്ഞിപ്പലം11, ചേലേമ്പ്ര 19 എന്നിങ്ങനെയാണ് നിലവിലെ കണക്ക്.
കല്യാണ മണ്ഡപത്തിൽ നടന്ന സത്ക്കാരത്തിൽ പങ്കെടുത്ത 18 പേർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടിയത്. ടാങ്കറിൽ എത്തിച്ച കുടിവെള്ളത്തിൽ നിന്നാണ് മഞ്ഞപ്പിത്തം ഉണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഓഡിറ്റോറിയം താത്ക്കാലികമായി അടച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരോഗ്യ വകുപ്പ് നോഡൽ ഓഫീസറെ നിയോഗിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസിൽ നടന്ന അവലോകന യോഗത്തിൽ വീടുകൾ സന്ദർശിച്ച് ബോധവത്ക്കരണം ഊർജ്ജിതപ്പെടുത്താൻ തീരുമാനമായി.
.