ഗുവാഹത്തി: രാജ്യത്തെ 51 ശക്തിപീഠങ്ങളിൽ ഒന്നായ കാമാഖ്യയിലെ വാർഷികാഘോഷമായ അംബുബാച്ചി മേള പതിവനുസരിച്ച് ജൂൺ 22 ന് തുടങ്ങും. ആസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലേക്ക് ഇതിനകം തന്നെ നിരവധി വിനോദസഞ്ചാരികളുടെയും നാഗ സാധുക്കളുടെയും ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു.
ചരിത്രപ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തിലെ നാലു ദിവസം നീണ്ടുനിൽക്കുന്ന വാർഷിക ഉത്സവം ജൂൺ 22 ശനിയാഴ്ച ആരംഭിച്ച് ജൂൺ 26 ബുധനാഴ്ച സമാപിക്കും.” ജൂൺ 16 മുതൽ ഇത് വരെ 300 ലധികം നാഗ ബാബമാർ എത്തിയിട്ടുണ്ട്. ” 30 ലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നതെന്നും അംബുബാച്ചി മഹായോഗ് പരിചലന കമ്മിറ്റിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു,
‘അംബുബാച്ചി’ എന്നാൽ വെള്ളവുമായി സംസാരിക്കുന്നത് അർത്ഥമാക്കുന്നു, ഈ അകാലയളവിൽ പ്രതീക്ഷിക്കുന്ന മഴ ഭൂമിയെ ഫലഭൂയിഷ്ഠമാക്കുകയും പ്രത്യുൽപാദനത്തിന് തയ്യാറാകുകയും ചെയ്യുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു. ഈ കാലയളവിൽ കാമാഖ്യ മഹാക്ഷേത്രത്തിലെ പതിവ് ആരാധന താൽക്കാലികമായി നിർത്തിവക്കുന്നു. കാമരൂപത്തിൽ കുഴിയെടുക്കൽ, ഉഴൽ, വിതയ്‌ക്കൽ, വിളകൾ പറിച്ചുനടൽ തുടങ്ങിയ എല്ലാ കാർഷിക ജോലികളുംനിർത്തിവക്കുന്നു.

വിധവകളും ബ്രഹ്മചാരികളും ബ്രാഹ്മണരും ഈ ദിവസങ്ങളിൽ പാകം ചെയ്ത ഭക്ഷണം ഒഴിവാക്കുന്നു. നാലാം ദിവസം, അംബുബാച്ചി അവസാനിച്ചു, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ കഴുകി വൃത്തിയാക്കി പുണ്യജലം തളിച്ച് ശുദ്ധീകരിക്കുന്നു. ശേഷം കാമാഖ്യ ദേവിയുടെ ആരാധന ആരംഭിക്കുകയും മറ്റ് ആചാരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇതിനുശേഷം കാമാഖ്യയുടെ ശ്രീകോവിലിലേക്കുള്ള പ്രവേശനം മംഗളകരമായി കണക്കാക്കപ്പെടുന്നു.
ഭാരതത്തിലെ ഗുപ്തമായ താന്ത്രികാരാധനയുടെ കേന്ദ്രം കൂടിയാണ് കാമാഖ്യ. തങ്ങളുടെ പ്രധാനപ്പെട്ട രാജേവാരി പൂജ ആഘോഷിക്കുന്ന ഒരു താന്തിക സമൂഹം അവരുടെ എല്ലാ ആചാരങ്ങളും രഹസ്യമായി സൂക്ഷിക്കുന്നു.
ഈ ഉത്സവം ആഘോഷിക്കാൻ എല്ലാ വർഷവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് തീർത്ഥാടകർ ഗുവാഹത്തി സന്ദർശിക്കുന്നു. സന്യാസികൾ, അഘോരികൾ, പശ്ചിമ ബംഗാളിലെ ഖാഡേ ബാബകൾ, ബാവുൽ ഗായകർ , നാടോടി താന്ത്രികർ, തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. കാമാഖ്യ ദേവിയുടെ അനുഗ്രഹം തേടി ധാരാളം വിദേശികളും എത്താറുണ്ട്.















