ചെന്നൈ: തമിഴ് സിനിമയിലെ തിരക്കുള്ള നടൻമാരിലൊരാളാണ് അജിത് കുമാർ. എന്നാൽ സിനിമാതിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ അജിത്ത് എപ്പോഴും സമയം കണ്ടെത്താറുണ്ട്. അത്തരം ചില വീഡിയോകൾ താരത്തിന്റെ ആരാധകരും ഏറ്റെടുക്കുന്നത് പതിവാണ്.
കുടുംബത്തോടൊപ്പം താരം സമയം ചിലവഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചെന്നൈയിലെ ഒരു ടർഫിൽ മകൻ അദ്വിക്കിനും മറ്റു കുട്ടികൾക്കുമൊപ്പം ക്രിക്കറ്റ് കളിക്കുന്നതാണ് വീഡിയോ. ഭാര്യയും മലയാളികളുടെ പ്രിയ നടിയുമായ ശാലിനി ഇരുവരുടെയും പ്രകടനം കണ്ടിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. മകൻ പന്തെറിയുന്നതും അജിത്ത് ബാറ്റ് ചെയ്യുകന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.
Thala Ajith playing cricket with his son Aadvik AjithKumar 😍🥰#VidaaMuyarchi .. #AjithKumar#GoodBadUgly pic.twitter.com/AV5djbCleo
— 𒆜Harry Billa𒆜 (@Billa2Harry) June 19, 2024
അധിക് രവിചന്ദ്രന്റെ ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ പൂർത്തിയാക്കിയ താരം മകിഴ് തിരുമേനിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘വിടാമുയർച്ചി’ യിലെ അഭിനയത്തിലാണ്. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് അടുത്തവാരം അസർബെയ്ജാനിൽ ആരംഭിക്കുമെന്നാണ് വിവരം. അടുത്തിടെ അജിത്തിന്റെ തിരുമല തിരുപ്പതി സ്വാമി ദർശനം ഏറെ വാർത്താ പ്രധാന്യം നേടിയിരുന്നു.















