ന്യൂഡൽഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ചോപ്പർ അഴിമതിയിൽ നെഹ്റു കുടുംബത്തിനെതിരായ രേഖകൾ പുറത്ത്. സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ ഈ ഇടപാടിൽ പണം കൈപ്പറ്റി എന്നതുൾപ്പെടയുള്ള നിർണ്ണായക തെളിവുകളാണ് ഇപ്പോൾ ഇറ്റലി ഭാരതത്തിന് കൈമാറിയിരുന്നത്.
2014 വരെയുള്ള രണ്ടാം യു പി എ സർക്കാരിന്റെ കാലത്താണ് ഈ അഴിമതി നടന്നതും വിവാദമായതും. ഇറ്റാലിയൻ പ്രതിരോധ നിർമ്മാണ ഭീമനായ ഫിൻമെക്കാനിക്ക നിർമ്മിച്ച 12 അഗസ്ത വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്ററുകൾ 3,600 കോടി രൂപ ചെലവിൽ വാങ്ങാൻ ഇന്ത്യ സമ്മതിച്ചപ്പോൾ “ഇടനിലക്കാർക്കും രാഷ്‌ട്രീയക്കാർക്കും കൈക്കൂലി നൽകിയെന്ന അഴിമതിക്കേസാണ് അഗസ്ത വെസ്റ്റ്‌ലാൻഡ് വിവിഐപി ചോപ്പർ അഴിമതി.2010 ഫെബ്രുവരിയിൽ, അന്നത്തെ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) സർക്കാർ 3,600 കോടി രൂപയ്‌ക്ക് 12 “അഗസ്റ്റ വെസ്റ്റ്‌ലാൻഡ് AW 101 ” ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു.
2012-ൽ നിരവധി രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും ഇടപാട് നടത്താൻ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതോടെയാണ് ഹെലികോപ്റ്റർ കുംഭകോണം ശ്രദ്ധയിൽപ്പെട്ടത്. ഇറ്റലിയിലാണ് തട്ടിപ്പ് ആദ്യം പുറത്തായത്. 2013 ഫെബ്രുവരിയിൽ, ഇന്ത്യൻ എയർഫോഴ്‌സുമായുള്ള (ഐഎഎഫ്) ഇടപാട് ഉറപ്പാക്കാൻ കമ്പനി ഇടനിലക്കാർക്ക് കൈക്കൂലി നൽകിയെന്നാരോപിച്ച് അഗസ്റ്റ വെസ്റ്റ്‌ലാൻഡിന്റെ സിഇഒ ബ്രൂണോ സ്പാഗ്നോളിനിയെ ഇറ്റാലിയൻ അധികൃതർ അറസ്റ്റ് ചെയ്തു. രണ്ട് ഇടനിലക്കാരായ ഗൈഡോ ഹാഷ്‌കെ, കാർലോ ജെറോസ എന്നിവരെ മിലാൻ അപ്പീൽ കോടതി (ഇന്ത്യയുടെ ഹൈക്കോടതിക്ക് തുല്യം) അന്താരാഷ്‌ട്ര അഴിമതി, കൈക്കൂലി, ഇന്ത്യൻ എയർഫോഴ്‌സുമായി (ഐഎഎഫ്) ഹെലികോപ്റ്റർ ഇടപാട് ഉറപ്പാക്കാൻ കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചു. 2014ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കരാർ റദ്ദാക്കി.
ഇതും വായിക്കുക
ഇതേ വരെ ഇറ്റലിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ കേസിലെ വിധിന്യായം ഇറ്റാലിയൻ സർക്കാർ ഇപ്പോൾ ഡി ക്ലാസ്സിഫൈ ചെയ്ത് പരസ്യമാക്കി. മൂന്നാമതും അധികാരമേറ്റ ശേഷം ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി നരേന്ദ്ര മോഡി നടത്തിയ ആദ്യ വിദേശയാത്രയിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ഈ രേഖകൾ അദ്ദേഹത്തിന് കൈമാറി. ഈ കോടതി വിധി പുറത്തേക്ക് വിടരുതെന്നും ഒരു രഹസ്യ രേഖയായി സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ യു പി എ സർക്കാരും സോണിയ ഗാന്ധിയും ഇറ്റാലിയൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. അവർ 2013 ൽ ഈ വിഷയത്തിൽ ഇറ്റാലിയൻ സർക്കാരുമായി ഒരു ധാരണയിൽ എത്തിയിരുന്നു. അതിനാൽ ഈ രേഖകൾ ഭാരതത്തിന് ഇന്ന് വരെ അപ്രാപ്യമായിരുന്നു.
ഈ വിധിപ്രസ്‍താവത്തിനുള്ളിൽ സോണിയ ഉൾപ്പെടെയുള്ള കൊണ്ഗ്രെസ്സ് നേതാക്കളുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഒരു രാഷ്‌ട്രീയ കുടുംബത്തിനും ആ കുടുംബത്തിന്റെ നായികയ്‌ക്കും പണം നൽകി എന്ന് പ്രതികൾ ഇറ്റാലിയൻ കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. 250 പേജ് വരുന്ന ആ നിർണ്ണായക വിധിപ്രസ്താവത്തിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സോണിയ ഗാന്ധിയും അന്നത്തെ ഇന്ത്യൻ സർക്കാരും ഇടപെട്ടത് കൊണ്ട് മാത്രം ഇതേവരെ രഹസ്യ രേഖയായി സൂക്ഷിച്ച ആ കോടതി വിധി പരസ്യമാകുമ്പോൾ രാഷ്‌ട്രീയ വൃത്തങ്ങളിൽ ഭൂചലനം സംഭവിക്കും എന്നത് ഉറപ്പാകുന്നു.