ഇടുക്കി: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സിപിഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പരാതി. സിപിഐ ദേവികുളം ലോക്കൽ സെക്രട്ടറി ആരോഗ്യദാസാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്.
ദേവികുളത്ത് സർവേ നമ്പർ 20 (1)-ൽ പെട്ട സ്ഥലത്താണ് കയ്യേറ്റ ശ്രമം ഉണ്ടായത്. ഗണേഷൻ എന്നയാളാണ് കയ്യേറിയത്. കയ്യേറി നിർമ്മിച്ച ഷെഡ് പൊളിക്കാൻ നേതൃത്വം നൽകിയ തഹസിൽദാറെ വീട്ടിലിരുത്തുമെന്നാണ് ഭീഷണിപെടുത്തിയത്. പിന്നാലെ അസഭ്യവും പറഞ്ഞു. നടപടിയെടുത്ത ഉദ്യോഗസ്ഥരുടെ പേര് എഴുതി നൽകുമെന്നും ലോക്കൽ സെക്രട്ടറി പറഞ്ഞു. നേരത്തെ കയ്യേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ഓർമ്മയില്ലെയെന്നും ആരോഗ്യദാസ് ഭീഷണിപ്പെടുത്തി.