കൊളംബോ: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ശ്രീലങ്കയിൽ. മൂന്നാം മോദി സർക്കാരിൽ വിദേശകാര്യമന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം എസ് ജയ്ശങ്കറിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ശ്രീലങ്കൻ നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തും.
തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിന് ശ്രീലങ്കൻ വിദേശകാര്യ സഹമന്ത്രി താരക ബാലസൂര്യ കിഴക്കൻ പ്രവിശ്യയിലെ ഗവർണറായ സെന്തിൽ തൊണ്ടമാൻ എന്നിവർക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഇന്ത്യയുടെ അയൽ രാജ്യങ്ങൾ ആദ്യം, സാഗർ എന്നീ നയങ്ങളുടെ കേന്ദ്രബിന്ദുവാണ് ശ്രീലങ്കയെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ച് ചർച്ച നടത്തുമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഉഭയകക്ഷി ബന്ധവും മെച്ചപ്പെടുത്തുന്നത് ചർച്ചകളിൽ വിഷയമാകും
അയൽരാജ്യമെന്ന നിലയിൽ ശ്രീലങ്കയ്‌ക്ക് പ്രത്യേക പരിഗണന മോദി സർക്കാരിന്റെ രണ്ട് ടേമുകളിലും ലഭിച്ചിരുന്നു. മൂന്നാം മോദി സർക്കാരിലും ഇത് തുടരുമെന്നാണ് സൂചന. സത്യപ്രതിജ്ഞാ ചടങ്ങിൽ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ ഉൾപ്പെടെ പങ്കെടുക്കുകയും ചെയ്തിരുന്നു.















