വാഷിംഗ്‌ടൺ: അന്താരാഷ്‌ട്ര യോഗാ ദിനത്തിന്റെ പത്തം വാർഷികത്തോടനുബന്ധിച്ച് വാഷിംഗ്‌ടൺ ഡി സിയിൽ യോഗ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി. വ്യാഴാഴ്ച വാഷിംഗ്‌ടൺ ഡി സിയിലെ ദി വാർഫിൽ സംഘടിപ്പിച്ച യോഗാ സെഷനിൽ പങ്കെടുക്കാൻ നിരവധി പേരാണ് ഒത്തുകൂടിയത്.
യോഗയെ ഇന്ത്യ മുഖ്യസ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവന്നതായി ഡെപ്യുട്ടി അംബാസിഡർ ശ്രീപ്രിയ രംഗനാഥൻ പറഞ്ഞു. അതിന് പിന്നിൽ ഇന്ത്യയുടെ പങ്ക് വലുതാണ്. യോഗയുടെ ശക്തിയെ മനസിലാക്കാനും നമ്മുടെ ദൈനംദിന ജീവിതത്തിലെ അതിന്റെ മൂല്യം തിരിച്ചറിയാനുമാണ് ഇത്രയും ആളുകൾ യോഗ പരിശീലിക്കാൻ എത്തിയതെന്നും ശ്രീപ്രിയ രംഗനാഥൻ പറഞ്ഞു.
5000 – 6000 വർഷം വരെ പഴക്കമുള്ളതാണ് യോഗയുടെ പാരമ്പര്യം. യോഗയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇന്ന് പല കുടുംബങ്ങളും സമുദായങ്ങളും സ്ഥാപനങ്ങളും അതിനെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്. നമ്മുടെ ജീവിതത്തിൽ മൂലങ്ങൾ കൊണ്ടുവരാനും ദൈനം ദിന ജീവിതത്തിലെ വെല്ലുവിളികളെ നേരിടുവാനും യോഗ സഹായിക്കുമെന്ന് തിരിച്ചറിഞ്ഞതാണ് അതിന് കാരണമെന്നും ശ്രീപ്രിയ രംഗനാഥൻ പറഞ്ഞു.
യുഎസിലെ പല സംഘടനകളുമായി യോജിച്ചാണ് ഇത്തവണ യോഗ സംഘടിപ്പിച്ചതെന്നും ഒരു മാസത്തോളം നീളുന്ന ഒരാഘോഷമായി മാറ്റിയിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. വ്യക്തിത്വത്തിനും സമൂഹത്തിനും യോഗ എന്നതാണ് ഈ വർഷത്തെ പ്രമേയം.