കൽക്കി 2898 എഡിയുടെ പ്രീ റിലീസ് ചടങ്ങിന് നിറവയറുമായി എത്തിയ ദീപിക പദുക്കോണിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. കറുപ്പ് നിറത്തിലുള്ള ബോഡികോണ്‍ ഔട്ട്ഫിറ്റില്‍ അതിസുന്ദരിയായാണ് ദീപിക എത്തിയത്.
വേദിയിൽ നിന്ന് ഇറങ്ങാൻ ദീപിയെ സഹായിക്കുന്നതിന് ഓടിയെത്തുന്ന അമിതാഭ് ബച്ചന്റെയും പ്രഭാസിന്റേയും വീഡിയോ ഏറെ ശ്രദ്ധനേടുകയാണ്. ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച ശേഷം വേദിയിൽ നിന്ന് ഇറങ്ങാൻ ദീപിക ശ്രമിച്ചപ്പോഴായിരുന്നു സംഭവം. പടികളിറങ്ങാൻ ദീപികയ്‌ക്ക് പ്രയാസം നേരിട്ടപ്പോൾ സദസിൽ നിന്നെഴുന്നേറ്റ് പ്രഭാസും അമിതാഭ് ബച്ചനും വരികയായിരുന്നു. ഇതിന് ശേഷം മൂവരും തമാശ പങ്കിടുന്നതും വീഡിയോയിൽ കാണാം
ക്യൂട്ടസ്റ്റ് മൊമന്റ് ഓഫ് ദ് ഡേ’ എന്ന അടിക്കുറിപ്പോടെ കൽക്കിയുടെ നിർമ്മാതാക്കളായ വൈജയന്തി മൂവീസും ഇവരുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
ഈ മാസം 27-നാണ് കൽക്കി തിയേറ്ററുകളിൽ എത്തുന്നത്. ഏകദേശം 600 കോടി രൂപ ബജറ്റിലൊരുക്കിയ കല്‍ക്കി 2898 എഡി ഇന്ത്യയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ്. ദീപികയോടൊപ്പം പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദിഷ പടാനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
This interaction! Oh they are so cute 😍🥰#DeepikaPadukone #Prabhas #Kalki2898ad pic.twitter.com/8c8Ka5fFSF
— MOTHER IS MOTHERING IRL NOW ✨🥹❤️ (@deepika_era) June 19, 2024