മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സംയുക്ത . വിവാഹം കഴിഞ്ഞ് അഭിനയത്തോട് വിട പറഞ്ഞെങ്കിലും സംയുക്തയുടെയും , ഭർത്താവ് ബിജു മേനോന്റെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ഏറെ ശ്രദ്ധ നേടാറുണ്ട് . യോഗ തന്റെ ജീവിതത്തെ മാറ്റിമറിച്ചതായി താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. യോഗയുമായി ബന്ധപ്പെട്ട ചിത്രങ്ങളും പങ്ക് വച്ചിട്ടുണ്ട് .
യോഗ ഒരു മതവുമായി ബന്ധപ്പെടുത്തിയാണ് ആളുകൾ ഇപ്പോഴും കാണുന്നതെന്നാണ് സംയുക്ത വർമ്മ പറയുന്നത് . യോഗ എന്നത് ഇതൊരു ആത്മീയമായ അവസ്ഥയാണെന്നും , നൂറ്റാണ്ടുകൾക്കു മുൻപെ കണ്ടുപിടിച്ചിട്ടുള്ള വളരെ വലിയ ശാസ്ത്രവും സത്യവുമായൊരു കാര്യമാണിതെന്നും സംയുക്ത വർമ്മ പറയുന്നു.
നമ്മുടെ നാട്ടിലേക്ക് ഏറ്റവും കൂടുതൽ വിദേശികൾ വരുന്നതും യോഗ അഭ്യസിക്കുന്നതിനു വേണ്ടിയാണ്. ഇതൊരു ശരിയല്ലാത്ത സയൻസാണെങ്കിൽ ലോകം മുഴുവൻ യോഗയെ അംഗീകരിക്കില്ലായിരുന്നല്ലോ?യൂറോപ്പിൽ പോയാലും നെതർലൻഡ്സിൽ പോയാലും അവിടെ ഏറ്റവും കൂടുതൽ ആളുകൾ പഠിക്കുന്നത് യോഗയാണ്. അവിടെ നിന്നും ഒരുപാടു പേർ ഇവിടെ വന്നു യോഗ പഠിക്കുന്നുമുണ്ട് . പലരും യോഗയിലേക്ക് വരാതെ അകൽച്ച കാണിക്കുന്നത് ഇതിനെ മതവുമായി ബന്ധപ്പെടുത്തുന്നതു കൊണ്ടാണെന്നാണ് തനിക്കു തോന്നിയിട്ടുള്ളതെന്നും സംയുക്ത പറയുന്നു.
എനിക്ക് പാഷനാണ് യോഗ. അതുകൊണ്ടാണ് ഞാൻ കമേഴ്സ്യലി ക്ലാസ് എടുക്കാതിരിക്കുന്നത്. നമ്മൾ ക്ലാസ് എടുക്കാനുള്ള സ്ഥാനത്തേക്കെത്തണമെങ്കിൽ അതുപോലെ പഠിക്കണം. അതിനു നല്ലപോലെ പ്രാക്ടീസ് ചെയ്യണം. നമ്മുടെയൊക്കെ പഴയ ആളുകൾ ഭക്തിയോഗയിൽ ജീവിച്ചിട്ടുള്ള ആളുകളാണ്. അവർക്ക് ഒരിക്കലും സ്ട്രെസ്സ് ഉണ്ടായിട്ടില്ല.
അവരൊന്നും ജീവിതത്തിൽ യോഗ ചെയ്തിട്ടോ ജിമ്മില്‍ പോയിട്ടോ വെയിലു കൊണ്ടിട്ടോ നടന്നിട്ടോ ഒന്നുമല്ല ആരോഗ്യകരമായി ഇരുന്നിട്ടുള്ളത്. ഇന്നത്തെ തലമുറയിൽ അഞ്ചുപേരിൽ ഒരാൾക്കെങ്കിലും കാൻസർ ഉണ്ട്.എനിക്ക് മാനസികമായി ശക്തി കുറവാണ്. അതുകൊണ്ട് എനിക്ക് ദൈവവിശ്വാസം കൂടുതലാണ്. യോഗയെ ആശ്രയിക്കേണ്ടി വരുന്നുവെന്നും സംയുക്ത പറയുന്നു.