ന്യൂഡൽഹി: മനുഷ്യന് ശാരീരികവും മാനസികവും ആത്മീയവുമായി ഉന്മേഷം പകരുന്ന മാർഗമാണ് യോഗയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. മനുഷ്യരാശിക്ക് ഇന്ത്യയുടെ അതുല്യമായ സമ്മാനമാണ് യോഗയെന്നും രാഷ്ട്രപതി പറഞ്ഞു. പത്താം അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ എക്സിലൂെടയാണ് ദ്രൗപതി മുർമു ആശംസകൾ അറിയിച്ചത്.
‘ആഗോള സമൂഹത്തിന്, പ്രത്യേകിച്ച് ഇന്ത്യയിലെ പൗരന്മാർക്ക് അന്താരാഷ്‌ട്ര യോഗാദിനത്തിൽ ആശംസകൾ അറിയിക്കുന്നു. മനുഷ്യരാശിക്ക് ഇന്ത്യയുടെ അതുല്യമായ സമ്മാനമാണ് യോഗ. ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ, നിത്യജീവിതത്തിൽ യോഗയ്‌ക്ക് വളരെ അധികം ഉണ്ട്.
മാനസികവും ആത്മീയവുമായ ആരോഗ്യത്തിന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി യോഗയെ സ്വീകരിക്കുമെന്ന് നമുക്ക് ദൃഢനിശ്ചയമെടുക്കാം. മനുഷ്യന് ശാരീരികവും മാനസികവും ആത്മീയവുമായി ഉന്മേഷം നൽകുന്ന മാർഗമാണ് യോഗ.’- രാഷ്ട്രപതി എക്സിൽ കുറിച്ചു.
Greetings to the entire global community, especially the fellow citizens of India on International Yoga Day! Yoga is India’s unique gift to humanity. In view of rising lifestyle related problems, Yoga has become far more important today. Yoga is a way to physical, mental and… pic.twitter.com/4XQACokOFg
— President of India (@rashtrapatibhvn) June 21, 2024
കാശ്മീരിലെ ജനങ്ങൾക്കൊപ്പമാണ് പ്രധാനമന്ത്രി യോഗാദിനം ആഘോഷിച്ചത്. യോഗയുടെയും ധ്യാനത്തിന്റെയും ശാന്തതയുടെയും മണ്ണായ കശ്മീരിൽ നിന്ന് യോഗദിനം ആചരിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പത്ത് വർഷം കൊണ്ട് യോഗയ്ക്കുണ്ടായ മാറ്റം വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. യോഗയുമായി ബന്ധപ്പെട്ട ധാരണകളെ മാറ്റിമറിക്കാൻ കഴിഞ്ഞ പത്ത് വർഷങ്ങൾ കൊണ്ട് സാധിച്ചു. ഋഷികേശിൽ തുടങ്ങി കാശി വഴി കേരളത്തിലെത്തുന്ന തരത്തിലാണ് യോഗ ടൂറിസം വളരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേർത്തു. കശ്മീരിലെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ അന്താരാഷ്‌ട്ര യോഗാദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.