എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് പ്രോ-ടേം സ്പീക്കറായില്ല; കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി കിരൺ റിജിജു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് പ്രോ-ടേം സ്പീക്കറായില്ല; കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 07:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിജെപി എംപി ഭർതൃഹരി മഹ്താബിനെ പ്രോ-ടേം സ്പീക്കറായി നിയമിച്ച രാഷ്‌ട്രപതിയുടെ തീരുമാനത്തിന് പിന്നാലെ കോൺ​ഗ്രസ് ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. മുതിർന്ന പാർലമെന്റ് അം​ഗമാണ് പ്രോ-ടേം സ്പീക്കറാവുക എന്നിരിക്കെ, എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞ്, ഏഴ് തവണ എംപിയായ ഭർതൃഹരിയെ നിയമിച്ചെന്നായിരുന്നു കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ വിമർശനം. എന്നാൽ എന്തുകൊണ്ടാണ് ഭർതൃഹരി മഹ്താബ് ചുമതലയിലേക്ക് എത്തിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രമന്ത്രി കിരൺ റിജിജു.

കോൺ​ഗ്രസ് പാർട്ടി ഇത്തരത്തിൽ സംസാരിക്കുന്നതിൽ ലജ്ജ തോന്നുന്നുണ്ടെന്നും മറുപടി പറയേണ്ടി വന്നതിൽ ഖേദിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. പ്രോ-ടേം സ്പീക്കറുടെ പദവി താത്കാലികം മാത്രമാണ്. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ മാത്രമാണ് പ്രോ-ടേം സ്പീക്കറുടെ കാലാവധി. ഏതെങ്കിലും തരത്തിലുള്ള വ്യാവസായിക ഇടപാടുകൾ ചെയ്യാൻ പ്രോ-ടേം സ്പീക്കർക്ക് സാധിക്കില്ല. വളരെ പരിമിതമായ കാര്യങ്ങൾക്ക് വേണ്ടി മാത്രമുള്ള ചുമതലയാണത്. ഭർതൃഹരി മഹ്താബിനെയാണ് കോൺ​ഗ്രസ് ഇപ്പോൾ എതിർക്കുന്നത്. ഏഴ് തവണ തുടർച്ചയായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അം​ഗമാണ് ഭർതൃഹരി. യാതൊരു തരത്തിലുള്ള ഇടവേളകളും ഇതിനിടെ സംഭവിച്ചിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും മുതിർന്ന പാർലമെന്റം​ഗം അദ്ദേഹമാണ്. എന്നാൽ കോൺ​ഗ്രസ് ഉന്നയിക്കുന്നത് കൊടിക്കുന്നിൽ സുരേഷിന്റെ പേരാണ്. അദ്ദേഹം എട്ട് തവണ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നുള്ളത് ശരി തന്നെ. പക്ഷെ, 2004ലും 1998ലും ബ്രേക്ക് സംഭവിച്ചു. നിയമങ്ങളെ കേന്ദ്രസർക്കാർ ലംഘിച്ചുവെന്ന് പറയുന്നവർ നമ്മുടെ നിയമങ്ങൾ യഥാവിധി വായിച്ച് മനസിലാക്കാത്തവരാണ്. പരമ്പരാ​ഗതമായി തുടരുന്ന രീതിയാണ് കേന്ദ്രസർക്കാർ പിന്തുടർന്നിരിക്കുന്നതെന്നും കിരൺ റിജിജു വ്യക്തമാക്കി.

കോൺ​ഗ്രസിന്റെ വിമർശനത്തിന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും മറുപടി നൽകിയിരുന്നു. പ്രോ-ടേം സ്പീക്കറെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് 100ൽ താഴെ സീറ്റുള്ള കോൺ​ഗ്രസ് സംസാരിക്കേണ്ടതില്ല. സ്വന്തം നില എവിടെയാണെന്ന് തിരിച്ചറിഞ്ഞ് പെരുമാറാനാണ് കോൺ​ഗ്രസ് ശ്രമിക്കേണ്ടത്. മുതിർന്ന നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷിനെ പ്രതിപക്ഷ നേതാവായി നിയമിക്കാൻ കോൺ​ഗ്രസ് തയ്യറാകണം. മൂന്നാം വട്ടവും പരാജയപ്പെട്ട രാഹുലിനേക്കാൾ അർഹതയുള്ളയാളെ പ്രതിപക്ഷ ചുമതല ഏൽപ്പിക്കണമെന്നും അമിത് മാളവ്യ പറഞ്ഞു.

പാർലമെന്റിന്റെ കീഴ്വഴക്കങ്ങൾ ലംഘിച്ചാണ് പ്രോ-ടേം സ്പീക്കറെ നിയമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നുമായിരുന്നു കോൺ​ഗ്രസ് എംപിയെ പിന്തുണച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞത്.

Tags: kiran rijijuspeakerkodikunnil sureshPro Tem
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies