ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രമായ ഗരുഡൻ 57.15 കോടി രൂപയില്‍ അധികം നേടിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴ്‍നാട്ടില്‍ ലാല്‍ സലാം ഫൈനല്‍ കളക്ഷൻ ഗരുഡൻ മറികടന്നിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതിയ റിലീസായ വിജയ് സേതുപതിയുടെ മഹാരാജയിൽ നിന്നുള്ള മത്സരം നേരിടുന്നുണ്ടെങ്കിലും ഗരുഡൻ കരുത്തോടെ മുന്നോട്ട് പോകുന്നുവെന്നാണ് തമിഴ് സിനിമ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.ഗരുഡൻ വിദേശത്തും വിജയമായെന്നാണ് സൂചന .
മലയാളത്തിന്റെ ശിവദയും ഗരുഡനില്‍ ഉണ്ണിക്കൊപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാര്‍ സംവിധാനവും തിരക്കഥ വെട്രിമാരനുമാണ്. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. യുവ ശങ്കര്‍ രാജയാണ് സംഗീതം.
അതേസമയം ഗരുഡൻ ഉടൻ തന്നെ ഒടിടിയിൽ എത്തും . ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . ജൂലൈ ആദ്യവാരം ആമസോൺ പ്രൈം പ്ലാറ്റ്‌ഫോമിൽ ചിത്രം ഷെഡ്യൂൾ ചെയ്യും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും .