കണ്ണൂരിലെ സിപിഎം അക്രമം വോട്ട് ചോർച്ചയുടെ ജാള്യത മറയ്ക്കാൻ; അക്രമരാഷ്ട്രീയമല്ല ജനം ആഗ്രഹിക്കുന്നതെന്ന് സിപിഎം ഇനിയും മനസിലാക്കിയിട്ടില്ലെന്ന് ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂരിലെ സിപിഎം അക്രമം വോട്ട് ചോർച്ചയുടെ ജാള്യത മറയ്‌ക്കാൻ; അക്രമരാഷ്‌ട്രീയമല്ല ജനം ആഗ്രഹിക്കുന്നതെന്ന് സിപിഎം ഇനിയും മനസിലാക്കിയിട്ടില്ലെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 01:19 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയതോതിൽ പാർട്ടി വോട്ടുകൾ നഷ്ടമായതിന്റെ ജാള്യത മറയ്‌ക്കാനാണ് സിപിഎം കണ്ണൂരിൽ അക്രമത്തിലേക്ക് നീങ്ങുന്നതെന്ന് ബിജെപി. കഴിഞ്ഞ ദിവസം ബിജെപി പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണന്റെ വീട് വളഞ്ഞ് പാർട്ടി പ്രവർത്തകരെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തിയ സംഭവം ഇതിന്റെ ഭാഗമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ എൻ ഹരിദാസ് പറഞ്ഞു.

അക്രമരാഷ്‌ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് സിപിഎം ഇനിയും മനസിലാക്കുന്നില്ല. വൃക്കസംബന്ധമായ അസുഖം മൂലം ഏഴ് വർഷമായി ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തകനാണ് ബാലകൃഷ്ണനെന്ന് ജില്ലാ അധ്യക്ഷൻ പറഞ്ഞു. ആ പ്രവർത്തകന്റെ വീട്ടിൽ യോഗം ചേർന്നതിനാണ് ഇരുന്നൂറോളം സിപിഎം പ്രവർത്തകർ രാത്രിയിൽ സംഘടിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കരിവളളൂർ പഞ്ചായത്തിൽ ഒരു ബൂത്തിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് സിപിഎം കോട്ടകളിൽ ബിജെപി നടത്തിയത്. ഇതാണ് സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നത്.

രാത്രി 7.20 ആയപ്പോൾ യോഗം കഴിഞ്ഞ് പങ്കെടുത്തവർ പുറത്തിറങ്ങാൻ നോക്കിയപ്പോഴാണ് ആളുകൾ വീട് വളഞ്ഞതായി കണ്ടത്. 200 ഓളം സിപിഎം ഗുണ്ടകൾ വീട്ടിലേക്ക് വന്ന ആളുകളുടെ വാഹനങ്ങളുടെ താക്കോൽ ഉൾപ്പടെ ഊരിയെടുത്തു. കാറുകളുടെയും ഓട്ടോറിക്ഷയുടെയും ടയറുകളുടെ കാറ്റ് അഴിച്ചുവിട്ടു. ഭീഷണിപ്പെടുത്തി. കാല് വെട്ടും കൈ വെട്ടും എന്ന് പറഞ്ഞായിരുന്നു ഭീഷണി. തുടർന്ന് പൊലീസിനെ അറിയിച്ചു. ആദ്യം നാല് പൊലീസുകാർ മാത്രമാണ് വന്നത്. അവർ വന്ന് മൂകസാക്ഷിയായി നിൽക്കുകയായിരുന്നുവെന്നും ബിജെപി ജില്ലാ അധ്യക്ഷൻ കുറ്റപ്പെടുത്തി.

എസ്പിയെ വിളിച്ചിട്ടും ഒരു നടപടിയുമില്ല. ഡിഐജിയെ വിളിച്ചപ്പോൾ ഒരു വണ്ടി പൊലീസിനെ വിട്ടു. പക്ഷെ പൊലീസ് അക്രമത്തിന് വന്നവരുമായി അനുനയ ചർച്ച നടത്തുകയും വീടിന്റെ അകത്തിരിക്കുന്ന ആളുകളുടെ പേര് എഴുതിയെടുക്കുകയുമായിരുന്നു. ഒടുവിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വിളിച്ച് അറിയിച്ച ശേഷം അദ്ദേഹം വിളിച്ചപ്പോഴാണ് കുറച്ചുകൂടി പൊലീസിനെ വിട്ടതെന്ന് എൻ ഹരിദാസ് പറഞ്ഞു.

7 മണിക്ക് തുടങ്ങിയ കൊലവിളി രാത്രി 11 മണിക്കാണ് അവസാനിച്ചത്. 11 മണി വരെ പൊലീസ് ഇവരുമായി അനുനയ ചർച്ച നടത്തുകയായിരുന്നുവെന്നും ഹരിദാസ് പറഞ്ഞു. സംഭവത്തിൽ ബാലകൃഷ്ണന്റെ പരാതിയെ തുടർന്ന് 106 സി പി എം പ്രവർത്തകർക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. കരിവെള്ളൂർ സ്വദേശികളായ പ്രശോഭ്, ഗിരീഷ്, പി.രമേശൻ, അരുൺ, സുരേന്ദ്രൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും ആണ് കേസ്.

Tags: സിപിഎംകണ്ണൂർ
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies