സിനിമയുടെ നെഗറ്റീവും 4.15 ലക്ഷം രൂപയും മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ; കവർന്നത് അനുപം ഖേറിന്റെ ഓഫീസിൽ നിന്ന്

Published by
Janam Web Desk

മും​ബൈ: അനുപം ഖേറിന്റെ ഓഫീസിൽ കവർച്ച നടത്തിയ സംഘത്തെ മുംബൈ പൊലീസ് അറസ്റ്റ് ചെ്യതു. മജീദ് ഷെയ്ഖ്, മുഹമ്മദ് ദലേർ ഖാൻ എന്നിവരെ മുംബൈയിലെ ജോഗേശ്വരി മേഖലയിൽ നിന്നാണ് പിടികൂടിയത്.

സ്ഥിരം മോഷ്ടാക്കളാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. ഓട്ടോയിൽ കറങ്ങി നടക്കുന്ന ഇവർ അനുപം ഖേറിന്റെ ഓഫീസിൽ മോഷണം നടത്തിയ അതേ ദിവസം തന്നെ വിലെ പാർലെ മേഖലയിലും മോഷണം നടത്തിയിരുന്നു.

ബുധനാഴ്ച രാത്രിയാണ് താരത്തിന്റെ മുംബൈയിലെ വീര ദേശായി റോഡിലുള്ള ഓഫീസിൽ കവർച്ച നടന്നത്. സംഭവം അനുപം ഖേർ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. വാതിലിന്റെ പൂട്ട് പൊട്ടിച്ചതിന്റെ ദൃശ്യങ്ങളടക്കം താരം പങ്കുവച്ചിരുന്നു.

അലമാരയില്‍ സൂക്ഷിരുന്ന 4.15 ലക്ഷം രൂപയും ‘മേംനെ ഗാന്ധി കോ നഹിൻ മാരാ’ എന്ന ചിത്രത്തിന്റെ നെ​ഗറ്റീവും മോഷ്ടാക്കൾ കവർന്നിരുന്നു. വൈകാരിക മൂല്യമുള്ള സമ്പത്താണ് നഷ്ടപ്പെട്ടതെന്നും സിനിമയുടെ നെ​ഗറ്റീവ് ​കേടുവരുത്തില്ലെന്നാണ് തന്റെ വിശ്വാസമെന്നും അനുപം ഖേർ ദുഖത്തോടെ പറഞ്ഞിരുന്നു.

Share
Leave a Comment