പത്തനംതിട്ട: ടെറസിൽ നിന്ന് വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. കുമ്മണ്ണൂർ പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ – സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. പത്തനംതിട്ട കോന്നി മാങ്കുളത്ത് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
ടെറസിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞ് താഴേക്ക് വീണത്. ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.