കശ്മീരിനെ സൗന്ദര്യം കണ്ട് അതിശയിക്കുന്ന പിഹു എന്ന പഞ്ചാബി പെൺകുട്ടി സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നു. ദാൽ തടാകത്തിലെ ബോട്ട് സവാരിക്കിടെ അച്ഛൻ പകർത്തിയ പിഹുവിന്റെ വീഡിയോയാണ് അതിവേഗം വൈറലായത്. കുടുംബത്തോടോപ്പം കശ്മീർ സന്ദർശിക്കാൻ എത്തിയതായിരുന്നു കൊച്ചു പെൺകുട്ടി.
“Watch this adorable little girl marvel at the stunning beauty of #Kashmir! Her genuine admiration will warm your heart. pic.twitter.com/usFcFFHBXO
— Sajid Yousuf Shah (@TheSkandar) June 20, 2024
പപ്പാ, ഇത് കശ്മീരല്ല, ഇതാണ് സ്വർഗ്ഗം ( പാപ്പാ, കശ്മീർ നഹിൻ ഹൈ, ജന്നത്ത് ഹൈ ജന്നത്ത്) വീഡിയോയിൽ പിഹു പറയുന്നു. യാത്ര ആസ്വദിക്കുന്നുണ്ടോ എന്ന് പപ്പ ചോദിക്കുമ്പോൾ അതെ, വളരെയധികം ( ഹാൻ ജി, ബഹുത് സിയാദ) എന്നാണ് മറുപടി. ഞാൻ കാശ്മീരിനെ സ്നേഹിക്കുന്നുവെന്നും ആദ്യമായാണ് കശ്മീരിൽ വന്നതെന്നും പിഹു പറഞ്ഞു. കശ്മീർ യാത്രയുടെ അനുഭവങ്ങൾ പങ്കിടാൻ കാഴ്ചക്കാരെ ക്ഷണിക്കുകയും ചെയ്യുന്നുണ്ട് കൊച്ചുമിടുക്കി.
പഞ്ചാബിലെ ജലന്ധർ സ്വദേശിയായ പിഹു, ചൂട് കാരണം തണുപ്പുള്ള സ്ഥലത്തേക്ക് കൊണ്ടുപോകാൻ പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കുടുംബം കശ്മീരിൽ എത്തിയത്.
വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. ആയിരക്കണക്കിന് കമന്റുകളാണ് കൊച്ചു പെൺകുട്ടിയുടെ വീഡിയോയ്‌ക്ക് താഴെ നിറയുന്നത്. കാശ്മീർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി പിഹുവിനെ നിയമിക്കണമെന്ന് നിരവധി പ്രേക്ഷകർ അഭിപ്രായപ്പെടുന്നു .















