തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നുവെന്ന വാർത്തകളിൽ ആദ്യ പ്രതികരണം. നടന്റെ ഭാര്യ ആരതിയാണ് സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾക്ക് നിശബ്ദമായി മറുപടി നൽകിയത്.മോഹൻ രവിയുടെ ആദ്യ ചിത്രമായ ജയത്തിന്റെ 21-ാം വാർഷികത്തിൽ പോസ്റ്റർ പങ്കുവച്ചാണ് ഊഹാപോഹങ്ങൾക്ക് മറുപടി നൽകിയത്.
തമിഴ്നാട്ടിൽ ഈ ചിത്രം വമ്പൻ ഹിറ്റായതോടെ പിന്നീട് രവി ജയം രവിയെന്ന് അറിയപ്പെടാൻ തുടങ്ങി. സഹോദരൻ മോഹൻ രാജയാണ് ജയം സംവിധാനം ചെയ്തത്.സദയായിരുന്നു നായിക. ടി ഗോപിചന്ദാണ് പ്രതിനായക വേഷത്തിലെത്തിയത്.പിന്നീട് നിരവധി ഹിറ്റുകൾ ജയം രവിയുടെ പേരിൽ പിറന്നു.
രവി-ആരതി ദമ്പതികൾക്ക് രണ്ടുമക്കളാണ്. ആരവും അയാനും. മൂത്തമകൻ പിതാവിനൊപ്പം ടിക് ടിക് ടിക് എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചിരുന്നു. പ്രണയത്തിലായിരുന്ന ആരതിയും രവിയും വീട്ടുകാരുടെ അനുഗ്രഹത്തോടെ 2009ലാണ് വിവാഹിതരാവുന്നത്. 15-ാം വിവാഹ വാർഷികം ഇരുവരും ആഘോഷിച്ചിരുന്നു.
















