27 കോടി ചെലവിട്ട് 300 കോടിയിലേക്ക്.! പഴശ്ശിരാജയുടെ പരസ്യം കുത്തിപ്പാെക്കി സോഷ്യൽ മീഡിയ; ‘പുഷ്” ലേശം കൂടിയെന്ന് ട്രോളന്മാർ

Published by
Janam Web Desk

2009 ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രമായിരുന്നു മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കേരള വർമ്മ പഴശ്ശിരാജ. പതിനെട്ടാം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പോരാടിയ പഴശ്ശിരാജയുടെ ജീവിതത്തെ ആസ്പദമാക്കി 2009-ൽ പുറത്തിറങ്ങിയ ചിത്രം ഏറെ ജനപ്രീതി നേടിയിരുന്നു. അക്കാലത്തെ ഏറ്റവും ചെലവേറിയ സിനിമയെന്ന ഖ്യാതിയും ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിനായിരുന്നു. എംടി വാസുദേവൻ നായരുടെ രചനയിൽ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ​ഗോകുലം ​ഗോപാലനായിരുന്നു നിർമാണം.

എന്നാൽ പഴശ്ശിരാജ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. പഴയ പരസ്യങ്ങളും മാ​ഗസീനുകളുടെ കവർപേജുമൊക്കെയാണ് കുത്തിപ്പാെക്കിയാണ് ട്രോളന്മാർ വീണ്ടും ആഘോഷമാക്കുന്നത്. ചിത്രത്തിന്റെ മുതൽ മുടക്കും ബോക്സോഫീസ് കളക്ഷനുമൊക്കെയാണ് താരം. 27 കേടി ചെലവിട്ട് 300 കോടിയിലേക്ക് നേട്ടം എന്ന പോസ്റ്ററാണ് ഇപ്പോൾ ട്രെൻഡിം​ഗിലായത്. എന്നാൽ വിക്കിപീഡിയയിലേക്ക് പോയാൽ ഇത് ഒന്നൊന്നര ഇത് തള്ളാണെന്ന് മനസിലാകുമെന്നാണ് ട്രോളന്മാർ പറയുന്നത്.

2009 ഓക്ടോബർ 16ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ചെലവ് 20 കോടിയാണെന്നും കളക്ഷൻ 49 കോടിയാണെന്നും വിക്കിപീഡിയ വ്യക്തമാക്കുന്നു. ഇഡി അന്വേഷണം ഭയന്ന് പലരും കളക്ഷനിൽ വരുത്തുന്ന ഏറ്റക്കുറച്ചിലുകളാണ് പഴയ ചിത്രങ്ങളുടെ പോസ്റ്ററുകൾ കുത്തിപ്പൊക്കുന്നതിലേക്ക് ട്രോളന്മാരെയും നയിച്ചത്.

Share
Leave a Comment