നാലാം വയസിൽ കേട്ടു തുടങ്ങിയത് ക്രിസ്ത്യൻ പ്രാർത്ഥന; ഡിഗ്രി മുതൽ റംസാൻ നോമ്പ് എടുക്കുന്നുണ്ട്; കഴിക്കാതെ ഷൂട്ടിനിടെ തലകറങ്ങി വീണിട്ടുണ്ട്; സുരേഷ് ഗോപി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

നാലാം വയസിൽ കേട്ടു തുടങ്ങിയത് ക്രിസ്ത്യൻ പ്രാർത്ഥന; ഡിഗ്രി മുതൽ റംസാൻ നോമ്പ് എടുക്കുന്നുണ്ട്; കഴിക്കാതെ ഷൂട്ടിനിടെ തലകറങ്ങി വീണിട്ടുണ്ട്; സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 12:17 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; നാലാം വയസിൽ താൻ കേട്ടു തുടങ്ങിയത് ക്രിസ്ത്യൻ പ്രാർത്ഥനയാണെന്നും ഡിഗ്രി മുതൽ 2013 വരെ മുടങ്ങാതെ റംസാൻ നോമ്പ് എടുത്തിരുന്നുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനം ടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയുമായി ദ ബിഗ് ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. എന്നാൽ ഗുരുവായൂരപ്പനെയും വടക്കുംനാഥനെയും കണ്ണനെയും ഭരണിക്കാവിലമ്മയെയും ഒന്നും താൻ ഉപേക്ഷിച്ചിട്ടില്ലെന്നും ഉപേക്ഷിക്കാൻ തയ്യാറുമല്ലെന്നും അതാണ് തന്റെ മതേതരത്വമെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിലെ മുസ്ലീം പളളിയിൽ സുരേഷ് ഗോപി നോമ്പുതുറയ്‌ക്ക് പോയതും കഞ്ഞി കുടിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിശ്വാസം എന്ന് പറയുന്നത് തന്റെ പെരുമാറ്റച്ചട്ടത്തിൽ വന്നതാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

നാല് വയസുളളപ്പോൾ കേട്ട് തുടങ്ങിയതും ആകൃഷ്ടമായതും ആദ്യം ഹൃദിസ്ഥമാക്കിയതും ക്രിസ്ത്യൻ പ്രാർത്ഥനയാണ്. ഭക്ഷണം കഴിക്കുന്നതിന് മുൻപ് ‘എന്നും അന്നം എനിക്ക് നീ തരണേ…’ എന്ന് പറയുന്ന പ്രാർത്ഥന ഉണ്ടായിരുന്നു. അത് ചൊല്ലുമായിരുന്നു, കൊന്ത ചൊല്ലുമായിരുന്നു,കുരിശു വരച്ചിട്ടേ കഴിക്കുമായിരുന്നുളളൂ അദ്ദേഹം പറഞ്ഞു.

കൊച്ചിമെട്രോ തൃശൂരിലേക്കും നീട്ടാൻ കഴിയുന്ന വികസന സ്വപ്നമാണ് എന്റേത്; കഥകളിയെ ദേശീയതലത്തിൽ പ്രദർശിപ്പിക്കും; സുരേഷ് ഗോപി

നോമ്പിന്റെ ശാസ്ത്രീയമൂല്യം എനിക്ക് അറിയാം. അത് ആ മതം ചെയ്യുന്നതുകൊണ്ട് എനിക്ക് അനഭിമതമാകാൻ കഴിയില്ല, അങ്ങനെ ആക്കാനും കഴിയില്ല. അതിലൂടെ അവർ കൊയ്യുന്ന നേട്ടം അത് ആത്മീയമായാലും ശാസ്ത്രീയമായാലും ആ നേട്ടം എനിക്കും ഉണ്ടാകണമെന്നാണ് ആഗ്രഹം.

മിണ്ടാപ്പൂച്ചയ്‌ക്ക് കല്യാണം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഇന്ന് 27 ാം രാവാണ് നോമ്പാണ് ഒന്നും കഴിക്കില്ല എന്ന് പറഞ്ഞു. 87 ൽ വിഷുവിന് നല്ല ചൂട് കാലത്ത് നോമ്പുകാലം വരുന്ന സമയത്തായിരുന്നു ഈ ഷൂട്ടിംഗ്. നെടുമുടി ഭാഗത്തുളള കായൽവരമ്പിലാണത്. രാവിലെ മുതൽ ആ കായൽപ്പരപ്പിലായിരുന്നു. വെളളം കുടിക്കാൻ പറ്റില്ല. വൈകിട്ട് തലചുറ്റിവീണു.

ആ സിനിമയുടെ സംവിധായകനായിരുന്ന ആലപ്പി അഷ്‌റഫ് വന്നു പറഞ്ഞത് ഇന്നും ഓർക്കുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. എടോ ഇസ്ലാമായിട്ട് എനിക്ക് ഇന്ന് നോമ്പില്ല. പിന്നെ ഇയാൾക്ക് എന്താ അസുഖം എന്നായിരുന്നു ചോദിച്ചത്. നോമ്പിനിടയിൽ പങ്കെടുത്ത ആദ്യ ഷൂട്ടിംഗ് അനുഭവം അതാണ്.

സിനിമയിലെത്തിയതിന് ശേഷം ഇടയ്‌ക്കിടയ്‌ക്ക് ബ്രേക്ക് ചെയ്ത് പ്രധാന ദിവസങ്ങളിൽ നോമ്പ് എടുക്കാറുണ്ട്. 2013 ൽ പ്രമേഹത്തിന് മരുന്ന് കഴിക്കാൻ തുടങ്ങിയപ്പോഴാണ് നിർത്തിയത്.
മരുന്ന് കഴിക്കുന്നവർ നോമ്പ് നോക്കണമെന്നില്ലെന്ന് അവരുടെ ചിട്ടകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നോമ്പുതുറയ്‌ക്ക് മുൻപ് ചൊല്ലേണ്ട ഒരു വരിയുണ്ട്. അത് ചൊല്ലിയിട്ടു തന്നെയാണ് താൻ കഴിക്കാറുളളതെന്നും സുരേഷ് ഗോപി പറഞ്ഞു. നിങ്ങൾ അത് അനുകരിക്കണ്ട, അംഗീകരിക്കണ്ട പക്ഷെ എന്നെ വെറുതെ വിട്ടുകൂടെ എന്നായിരുന്നു ഇത് സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ മറുപടി.

Tags: ക്രിസ്ത്യൻ പ്രാർത്ഥനദ ബിഗ് ഇന്റർവ്യൂനോമ്പുതുറSuresh Gopijanamtvസുരേഷ് ഗോപിപ്രദീപ് പിളളThe Big InterviewPradeep Pillai
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies