കോട്ടയം: നടനും ഹാസ്യതാരവുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യ രേണു അരങ്ങത്തേക്ക്.
കൊച്ചിൻ സംഗമിത്രയിലുടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.
പുതിയ നാടകമായ ‘ഇരട്ടനഗര’ത്തിൽ കോളജ് വിദ്യാർഥിനിയായാണ് രേണു എത്തുന്നത്. ആഗസ്റ്റ് ആദ്യവാരം പ്രദർശനത്തിന് എത്തുന്ന നാടകത്തിന്റെ റിഹേഴ്സൽ അടുത്തയാഴ്ച തുടങ്ങും. സ്കൂൾ പഠന കാലത്ത് നാടകങ്ങളിൽ സജീവമായിരുന്നു രേണു സുധി.
2017 മേയിലായിരുന്നു സുധിയും രേണുവും വിവാഹിതരായത്. 2023 ജൂൺ 5ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിലാണു സുധി മരിച്ചത്. ഇതിന് ശേഷം വാകത്താനത്ത് വാടകവീട്ടിലാണ് താമസം. അഭിനയം ഇഷ്ടമാണെന്നും മുൻപ് ആൽബത്തിൽ അഭിനയിച്ചിരുന്നുവെന്നും രേണു പറഞ്ഞു.
കോട്ടയം വാകത്താനത്ത് മാതാപിതാക്കൾക്കൊപ്പമാണ് രേണുവും ഇളയ മകൻ ഋതുൽ ദാസും താമസിക്കുന്നത്. മൂത്തമകൻ രാഹുൽ ദാസ് പ്ലസ് ടു പഠനം കഴിഞ്ഞു.