തൃശൂർ: റോഡിലെ വൻ കുഴികളെ ഭയന്ന് യാത്രയുടെ വഴിമാറ്റി സഞ്ചരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റിപ്പുറം സംസ്ഥാന പാത ഒഴിവാക്കി വടക്കാഞ്ചേരി വഴിയാണ് മുഖ്യമന്ത്രി ഇന്നലെ തൃശൂർ രാമനിലയത്തിൽ എത്തിയത്. കുഴി ഒഴിവാക്കുന്നതിന് വേണ്ടി 24 കിലോമീറ്ററിന് പകരം മുഖ്യമന്ത്രി സഞ്ചരിച്ചത് 40 കിലോമീറ്ററോളമാണ്.
കുന്നംകുളം ചൂണ്ടൽ സംസ്ഥാന പാതയിലെ ഭീമാകാരമായ കുഴികളാണ് മുഖ്യമന്ത്രിയെയും പേടിപ്പിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും തൃശൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര കറങ്ങി തിരിഞ്ഞാണ് പോയത്. കുഴികൾ ഒഴിവാക്കാൻ 24 കിലോമീറ്ററിന് പകരം മുഖ്യമന്ത്രിയും സംഘവും 40 കിലോമീറ്റർ ചുറ്റിതിരിഞ്ഞാണ് തൃശൂരിലെത്തിയത്.
പുഴുക്കൽ മുതൽ കുന്നംകുളം വരെയുള്ള റോഡിലെ കുഴികൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് ഈ വഴി ഒഴിവാക്കിയുള്ള മുഖ്യമന്ത്രിയുടെ യാത്ര. കുഴികൾ അടയ്‌ക്കാത്തതിൽ പ്രതിഷേധിച്ചത് ഈ മാസം 26-ന് സ്വകാര്യ ബസ് ഉടമകൾ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.